വിജയം എന്‍റെ കൈയിലല്ല, ഞാന്‍ ചെയ്യാനുള്ളത് ചെയ്തു: സംവിധായകന്‍

 രോഹിത് ഷെട്ടി, സിങ്കം, സൂര്യ, അജയ്, കരീന, സാമന്ത, ലിങ്കുസാമി
Last Modified വ്യാഴം, 7 ഓഗസ്റ്റ് 2014 (19:48 IST)
ഒരു സിനിമ വിജയിക്കുമോ ഇല്ലയോ എന്നത് സംവിധായകനോ മറ്റാര്‍ക്കെങ്കിലുമോ മുന്‍‌കൂട്ടി നിശ്ചയിക്കാനാവില്ലെന്ന് ബോളിവുഡിലെ 100 കോടി സ്പെഷ്യലിസ്റ്റ് രോഹിത് ഷെട്ടി. 'സിങ്കം റിട്ടേണ്‍സ്' ഓഗസ്റ്റ് 15ന് റിലീസാകാനിരിക്കെയാണ് രോഹിത് ഷെട്ടിയുടെ പ്രതികരണം.

"നമുക്ക് ഒരു ചിത്രത്തിന്‍റെയും വിജയം മുന്‍‌കൂട്ടി ഉറപ്പിക്കാനാവില്ല. ചെന്നൈ എക്സ്പ്രസിന്‍റെ മഹാവിജയത്തിന് ശേഷം സിങ്കം റിട്ടേണ്‍സ് എഴുതുന്ന വേളയില്‍ സമ്മര്‍ദ്ദം ഞങ്ങള്‍ തിരിച്ചറിഞ്ഞിരുന്നു. ഞാന്‍ ഒട്ടും നെര്‍വസ് അല്ലാതെ ഇരിക്കുന്നതിന് കാരണമുണ്ട്. ചിത്രം ഹിറ്റായാലും ഫ്ലോപ്പ് ആയാലും എന്‍റെ ആത്മാര്‍ത്ഥതയെ ആര്‍ക്കും ചോദ്യം ചെയ്യാനാവില്ല. ആ സിനിമയ്ക്ക് വേണ്ട 100 ശതമാനം കാര്യങ്ങളും ഞങ്ങള്‍ ചെയ്തിട്ടുണ്ട്, ബാക്കിയുള്ള കാര്യങ്ങളെല്ലാം പ്രേക്ഷകരുടെ കൈകളിലാണ് എന്ന ഉറച്ച ബോധ്യം ഞങ്ങള്‍ക്കുണ്ട്" - രോഹിത് ഷെട്ടി പറയുന്നു.

അജയ് ദേവ്ഗണ്‍ - കപൂര്‍ ജോഡിയാണ് സിങ്കം റിട്ടേണ്‍സിന്‍റെ ആകര്‍ഷണീയത. ചിത്രത്തിന്‍റെ ട്രെയിലര്‍ വന്‍ തോതില്‍ സ്വീകരിക്കപ്പെട്ടു. അതോടെ അണിയറ പ്രവര്‍ത്തകര്‍ ആവേശത്തിലാണ്.

ഓഗസ്റ്റ് 15ന് സിങ്കം തിരിച്ചുവരുമ്പോള്‍ തെന്നിന്ത്യയില്‍ വലിയൊരു പോരാട്ടത്തിന് കളമൊരുങ്ങുകയാണ്. യഥാര്‍ത്ഥ സിങ്കത്തിന്‍റെ, സൂര്യയുടെ, അഞ്ചാന്‍ 15ന് തന്നെ പ്രദര്‍ശനത്തിനെത്തും. ലിങ്കുസാമി സംവിധാനം ചെയ്ത ഈ സിനിമ ഒരു അണ്ടര്‍വേള്‍ഡ് ത്രില്ലറാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :