വി കെ പ്രകാശ് പിന്‍‌മാറിയിട്ടും പുഷ്പകവിമാനം ഒരുങ്ങുന്നു

WEBDUNIA|
PRO
PRO
കോക്ടെയില്‍ എന്ന ചിത്രത്തോടെയാണ് അനൂപ് മേനോന്‍- ടീം ഉണ്ടായത്. അതിന് ശേഷം ഈ ടീം ഒന്നിക്കുന്ന ചിത്രമായി അനൌണ്‍സ് ചെയ്തത് ‘പുഷ്പകവിമാനം’ ആണ്. വി കെ പ്രകാശായിരുന്നു ചിത്രം സംവിധാനം ചെയ്യാനിരുന്നത്. തിരക്കഥ അനൂപ് മേനോന്‍ തന്നെ. എന്നാല്‍ അതിനിടയിലാണ് ജയസൂര്യക്ക് മറ്റൊരു ഷൂട്ടിംഗിനിടയില്‍ പരുക്ക് പറ്റിയത്. ഉടന്‍‌ തന്നെ അനൂപ് മേനോന്‍ കിടപ്പിലായ ജയസൂര്യയെ അഭിനയിപ്പിക്കാന്‍ പറ്റിയ ഒരു തിരക്കഥ ഉണ്ടാക്കി. അങ്ങനെയാണ് ‘ബ്യൂട്ടിഫുള്‍’ എന്ന ചിത്രം ഉണ്ടാകുന്നത്. ബ്യൂട്ടിഫുളിന് ശേഷം പുഷ്പകവിമാനം വരുമെന്ന് വിചാരിച്ചെങ്കിലും അതുണ്ടായില്ല.

വീണ്ടും അനൂപ് മേനോന്‍ വി കെ പ്രകാശിന് വേണ്ടി മറ്റൊരു തിരക്കഥ എഴുതി അതാണ് ട്രിവാന്‍ഡ്രം ലോഡ്ജ്. അതില്‍ അഭിനയിച്ചതും ജയസൂര്യ- അനൂപ് മേനോന്‍ ടീമാണ്. അതിന് ശേഷം പുഷ്പക‌വിമാനം വരുമെന്നാണ് എല്ലാവരും പ്രതീക്ഷിച്ചത്. പക്ഷെ ട്രിവാന്‍ഡ്രം ലോഡ്ജ് റിലീസ് ആകുന്നതിന് മുന്‍പെ മറ്റൊരു സിനിമ വി കെ പ്രകാശ് സംവിധാനം ചെയ്തു. എന്നിട്ടും എല്ലാവരും കാത്തിരുന്നത് പുഷ്‌പകവിമാനത്തിനാണ്. പിന്നീട് വി കെ പ്രകാശ് നത്തോലി ചെറിയ മീനല്ലെന്ന ചിത്രം അനൌണ്‍സ് ചെയ്തു. അപ്പോഴും പുഷ്പകവിമാനം ഒന്നുമായില്ല.

ഏറ്റവും ഒടുവില്‍ ഇതാ ഒരു വാര്‍ത്ത വന്നിരിക്കുന്നു. പുഷ്പകവിമാനം ചിത്രീകരണത്തിന് ഒരുങ്ങുന്നു. അഭിനയിക്കുന്നതാവട്ടെ അനൂപ് മേനോന്‍- ജയസൂര്യ ടീം. പക്ഷെ സംവിധായകനായി വി കെ പ്രകാശില്ല. പകരം അജി ജോണ്‍ ആണ്.

കൊച്ചിക്ക് പുറമെ ശ്രീലങ്ക, മലേഷ്യ എന്നിവടങ്ങളിലായിരിക്കും ചിത്രീകരണം. 'ഒരു വിമാനം നിരവധി ജീവിതങ്ങള്‍' എന്നാണ് ടാഗ് ലൈന്‍. റിമ കല്ലിങ്ങലും ബാബുരാജും ചിത്രത്തിലുണ്ടാവും.ഡിസംബര്‍ 20 നാണ് ഹ്യൂമറിന് പ്രാധാന്യമുള്ള ചിത്രം തുടങ്ങുക


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :