'യെന്നൈ അറിന്താല്‍' - മോഹവിലയ്ക്ക് കച്ചവടം!

യെന്നൈ അറിന്താല്‍, അജിത്, ഐ, ഷങ്കര്‍, ഗൌതം മേനോന്‍, വിജയ്
Last Updated: ശനി, 10 ജനുവരി 2015 (15:03 IST)
'യെന്നൈ അറിന്താല്‍' ജനുവരി 29നാണ് റിലീസാകുന്നത്. അജിത് നായകനാകുന്ന ചിത്രം ഗൌതം മേനോന്‍ സംവിധാനം ചെയ്തിരിക്കുന്നു. അനുഷ്കയും ത്രിഷയുമാണ് നായികമാര്‍. അരുണ്‍ വിജയ് ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന സിനിമയുടെ സംഗീതം ഹാരിസ് ജയരാജ്.

ഈ സിനിമയുടെ വിതരണാവകാശം മോഹവിലയ്ക്കാണ് വിറ്റുപോകുന്നത്. വിശാലിന്‍റെ സമര്‍ എന്ന ഹിറ്റ് ചിത്രം വിതരണം ചെയ്ത എം കെ എന്‍റര്‍പ്രൈസസാണ് യെന്നൈ അറിന്താലിന്‍റെ ചെന്നൈ സിറ്റിയിലെ വിതരണാവകാശം വാങ്ങിയിരിക്കുന്നത്. റെക്കോര്‍ഡ് വിലയ്ക്കാണ് എം കെ എന്‍റര്‍‌പ്രൈസസിന് നിര്‍മ്മാതാവ് എ എം രത്നം ചിത്രം വിറ്റത്.

കേരളത്തില്‍ എം ജി നായരും കര്‍ണാടകയില്‍ കാവേരി തിയേറ്റേഴ്സും സിനിമയുടെ വിതരണാവകാശം വന്‍ തുക കൊടുത്ത് സ്വന്തമാക്കി. ഐങ്കരന്‍ ഇന്‍റര്‍നാഷണലും അറ്റ്മസും ചേര്‍ന്ന് ഓവര്‍സീസ് വിതരണാവകാശം നേടി.

ജനുവരി 14ന് 'ഐ' റിലീസാകും. ജനുവരി 29 ആകുമ്പോഴേക്കും ഐയുടെ തരംഗം ഒന്നടങ്ങുമെന്നും അപ്പോള്‍ റിലീസ് ചെയ്താല്‍ യെന്നൈ അറിന്താല്‍ വന്‍ ഹിറ്റാകുമെന്നും അണിയറപ്രവര്‍ത്തകര്‍ പ്രതീക്ഷിക്കുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :