മോഹന്‍ലാല്‍ നേരിട്ടുവിളിച്ചു, നായികയാകാന്‍ മേഘ്ന പറന്നെത്തി!

WEBDUNIA|
PRO
ബ്യൂട്ടിഫുള്‍ എന്ന സിനിമ കണ്ടപ്പോള്‍ ആ ചിത്രത്തിലെ നായികയായ മേഘ്നാ രാജിനെ മോഹന്‍ലാല്‍ ശ്രദ്ധിച്ചു. ആ ചിത്രത്തിലെ അഞ്ജലി എന്ന കഥാപാത്രത്തെ ഉള്‍ക്കൊണ്ട രീതി മനസില്‍ കുറിച്ചിട്ടു. പിന്നീട് ‘റെഡ് വൈന്‍’ എന്ന സിനിമയുടെ ചര്‍ച്ചയ്ക്കിടയില്‍ ആരെ നായികയാക്കണം എന്ന ചോദ്യമുയര്‍ന്നപ്പോള്‍ മോഹന്‍ലാലിന് ഉത്തരമുണ്ടായിരുന്നു - മേഘ്ന!

മോഹന്‍ലാല്‍ തന്നെയാണ് മേഘ്നയെ റെഡ് വൈന്‍ എന്ന സിനിമയിലേക്ക് ക്ഷണിച്ചത്. “ലാലേട്ടനുമൊത്ത് എന്‍റെ ആദ്യ ചിത്രമാണ് റെഡ് വൈന്‍. ഞാന്‍ വളരെ എക്സൈറ്റഡാണ്. ലാലേട്ടന്‍ തന്നെയാണ് റെഡ് വൈനിന്‍റെ ഭാഗമാകാന്‍ എന്നോട് ആവശ്യപ്പെട്ടത്. ബ്യൂട്ടിഫുളിലെ എന്‍റെ അഭിനയം ഇഷ്ടമായെന്ന് ലാലേട്ടന്‍ പറഞ്ഞു. അത് എനിക്ക് ലഭിച്ച ഏറ്റവും വലിയ പ്രശംസയാണ്” - മേഘ്നാ രാജ് വെളിപ്പെടുത്തുന്നു.

നവാഗതനായ സലാം സംവിധാനം ചെയ്യുന്ന റെഡ് വൈന്‍ ഒരു സസ്പെന്‍സ് ത്രില്ലര്‍ ചിത്രമാണ്. ഫഹദ് ഫാസില്‍, ആസിഫ് അലി തുടങ്ങിയവരും ഈ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.

“ഞാന്‍ ഒരു സ്മാര്‍ട്ട് പെണ്‍കുട്ടിയായാണ് ഈ ചിത്രത്തില്‍ അഭിനയിക്കുന്നത്. ലാലേട്ടനുമൊത്ത് ഒട്ടേറെ കോമ്പിനേഷന്‍ സീനുകള്‍ എനിക്കുണ്ട്” - മേഘ്ന ആഹ്ലാദം മറച്ചുവയ്ക്കുന്നില്ല.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :