മോഹന്‍ലാല്‍ ചിത്രത്തില്‍ ജയറാമും!

മോഹന്‍ലാല്‍, ജയറാം, രഞ്ജിത്, മഞ്ജു വാര്യര്‍, ദുല്‍ക്കര്‍
Last Updated: ബുധന്‍, 14 ജനുവരി 2015 (14:28 IST)
രഞ്ജിത് സംവിധാനം ചെയ്യുന്ന മോഹന്‍ലാല്‍ ചിത്രത്തില്‍ ജയറാമും അഭിനയിക്കുന്നതായി റിപ്പോര്‍ട്ട്. ഈ സിനിമയില്‍ മഞ്ജു വാര്യരും അഭിനയിച്ചേക്കും. 'ഞാന്‍' എന്ന സിനിമയുടെ പരാജയത്തിന് മറുപടി നല്‍കുന്ന രീതിയില്‍ കൊമേഴ്സ്യല്‍ ഘടകങ്ങളെല്ലാം ഉള്‍പ്പെടുത്തിയ ഒരു സിനിമയായിരിക്കും ഇതെന്നാണ് വിവരം.

മോഹന്‍ലാലും ജയറാമും മത്സരിച്ചഭിനയിച്ച ഒരു സിനിമ പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത 'അദ്വൈതം' ആണ്. ട്വന്‍റി20, ചൈനാ ടൌണ്‍ തുടങ്ങിയ സിനിമകളിലും ഇവരുടെ ഗംഭീരപ്രകടനം കണ്ടു. രഞ്ജിത് തിരക്കഥയെഴുതിയ പെരുവണ്ണാപുരത്തെ വിശേഷങ്ങള്‍, സമ്മര്‍ ഇന്‍ ബേത്‌ലഹേം എന്നീ ജയറാം ചിത്രങ്ങളില്‍ അതിഥിവേഷത്തില്‍ മോഹന്‍ലാല്‍ അഭിനയിച്ചിട്ടുണ്ട്.

രഞ്ജിത്തും മോഹന്‍ലാലും ജയറാമും മഞ്ജുവാര്യരും ഒന്നിക്കുന്ന സിനിമയുടെ ക്യാമറ എസ് കുമാറിന്‍റെ മകന്‍ കുഞ്ഞുണ്ണി നിര്‍വഹിക്കും എന്നാണ് റിപ്പോര്‍ട്ട്.

വിറ്റ്‌നസ്, കാലാള്‍പ്പട, പ്രാദേശികവാര്‍ത്തകള്‍, പെരുവണ്ണാപുരത്തെ വിശേഷങ്ങള്‍, ശുഭയാത്ര, പാവക്കൂത്ത്, നന്‍‌മ നിറഞ്ഞവന്‍ ശ്രീനിവാസന്‍, മറുപുറം, നഗരങ്ങളില്‍ ചെന്ന് രാപ്പാര്‍ക്കാം, ജോര്‍ജ്ജുകുട്ടി C/O ജോര്‍ജ്ജുകുട്ടി, പൂക്കാലം വരവായി, കൈക്കുടന്ന നിലാവ്, കൃഷ്ണഗുഡിയില്‍ ഒരു പ്രണയകാലത്ത്, സമ്മര്‍ ഇന്‍ ബേത്‌ലഹേം എന്നിവയാണ് രഞ്ജിത് രചിച്ച ജയറാം ചിത്രങ്ങള്‍.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :