Widgets Magazine

മമ്മൂട്ടിക്കുവേണ്ടി ഒരു ‘പുലിമുരുകന്‍’ ഒരുങ്ങുന്നു!

വെള്ളി, 2 ഡിസം‌ബര്‍ 2016 (12:24 IST)

Widgets Magazine
Mammootty, Pulimurugan, Udaykrishna, Ajay Vasudev, Mohanlal, Vysakh,  മമ്മൂട്ടി, പുലിമുരുകന്‍, ഉദയ്കൃഷ്ണ, അജയ് വാസുദേവ്, മോഹന്‍ലാല്‍, വൈശാഖ്

മമ്മൂട്ടിക്ക് വേണ്ടി അണിയറയില്‍ ഒരു ‘പുലിമുരുകന്‍’ ഒരുങ്ങുന്നു. പുലിമുരുകന്‍ പോലെ ഇന്‍ഡസ്ട്രി ഹിറ്റായി മാറാന്‍ സാധ്യതയുള്ള ഒരു സബ്ജക്ടുമായി തിരക്കഥാകൃത്ത് ഉദയ്കൃഷ്‌ണ എഴുത്തിനിരുന്നുകഴിഞ്ഞു. നായകന്‍ മമ്മൂട്ടിയാണ്. സംവിധാനം അജയ് വാസുദേവ്.
 
ഈ സിനിമയില്‍ മമ്മൂട്ടി വീണ്ടും കോളജ് പ്രൊഫസറായി എത്തും. ഗുഡ്‌വില്‍ എന്‍റര്‍ടെയ്ന്‍‌മെന്‍റ്സ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്. രാജാധിരാജ എന്ന മെഗാഹിറ്റ് സിനിമയ്ക്ക് ശേഷം അജയ് സംവിധാനം ചെയ്യുന്ന മമ്മൂട്ടിച്ചിത്രമാണിത്. പുലിമുരുകന്‍ എന്ന ബ്രഹ്മാണ്ഡ ഹിറ്റിന് ശേഷം എഴുതുന്ന സിനിമ. മഴയെത്തും മുന്‍പെയ്ക്ക് ശേഷം മമ്മൂട്ടി കോളജ് പ്രൊഫസറാകുന്ന ചിത്രമാണിത്. 
 
മഴയെത്തും മുന്‍‌പെയിലെ നന്ദനെപ്പോലെ തന്‍റെ വളരെ സ്ട്രിക്‍ട് ആയ കോളജ് അധ്യാപകനായിരിക്കും ഈ ചിത്രത്തിലും മമ്മൂട്ടി. എന്നാല്‍ സിനിമ തകര്‍പ്പന്‍ കോമഡി എന്‍റര്‍ടെയ്നറാണ്. ഒരു കാമ്പസ് ചിത്രത്തിന്‍റെ ആഘോഷ സ്വഭാവം പരമാവധി ഉള്‍പ്പെടുത്തിയ സിനിമയായിരിക്കും ഇത്.
 
ഒരു കോളജ് പ്രൊഫസര്‍ ചില കുഴപ്പങ്ങളില്‍ ചെന്നുപെടുന്ന രസകരമായ കഥയാണ് ഉദയ്കൃഷ്ണ ഇത്തവണ എഴുതിയിരിക്കുന്നത്. നായികയായി നയന്‍‌താര ഉള്‍പ്പടെയുള്ളവരെ ആലോചിക്കുന്നുണ്ട്. ചിത്രത്തിന്‍റെ ഷൂട്ടിംഗ് അടുത്ത വര്‍ഷം ആദ്യം ആരംഭിക്കും.



Widgets Magazine
Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

സിനിമ

news

മോഹൻലാലിന്റെ നായിക നല്ല അസലായിട്ട് പാട്ട് പാടും, മുന്തിരിവള്ളികൾ തളിർത്ത് തുടങ്ങുന്നു?

നടി മീന ആലപിച്ച ഒരു ഗാനമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഹിറ്റായികൊണ്ടിരിക്കുന്നത്. ഒരു ...

news

മോഹന്‍ലാല്‍ ജാലവിദ്യക്കാരന്‍; മീന്‍‌കറി വേണ്ടപ്പോള്‍ മീന്‍‌കറി, ചിക്കന്‍ കറി വേണ്ടപ്പോള്‍ ചിക്കന്‍ കറി!

പുലിമുരുകനില്‍ മോഹന്‍ലാലിന്‍റെ നായികയായിരുന്നു കമാലിനി മുഖര്‍ജി. ഒരു നടന്‍ എന്ന നിലയില്‍ ...

news

ആദ്യം ബിജു മേനോൻ, പിന്നെ മമ്മൂട്ടി; ഷാഫി ഉറപ്പിച്ചു!

ഷാഫിയുടെ അടുത്ത പടത്തിൽ നായകൻ മമ്മൂട്ടിയാണെന്ന് വാർത്തകൾ വന്നിരുന്നു. മികച്ച ...

news

ചെ ഗുവേര - ഒരു കാലഘട്ടത്തിന്റെ പ്രതിപുരുഷൻ

ഇന്ത്യൻ ചരിത്രത്തിൽ ആദ്യമായി വിപ്ലവ നേതാവ് ചെ ഗുവേരയുടെ കഥ പറയുന്ന ഹ്രസ്വ ചിത്രമാണ് ...

Widgets Magazine Widgets Magazine