മമ്മൂട്ടി വരുന്നു; ചിരിപ്പിക്കാന്‍, ത്രില്ലടിപ്പിക്കാന്‍... കൂട്ടിന്, ഒരു സര്‍പ്രൈസും!

തുറുപ്പുഗുലാന്‍ വീണ്ടും?

Mammootty, Sneha, Thoppil Joppan, Dileep, Kasaba, White, Ikka, Shaji Pappan, Dulquer Salman, മമ്മൂട്ടി, സ്നേഹ, തോപ്പില്‍ ജോപ്പന്‍, ദിലീപ്, കസബ, വൈറ്റ്, ഇക്ക, ഷാജി പാപ്പന്‍, ദുല്‍ക്കര്‍ സല്‍മാന്‍
Last Updated: ബുധന്‍, 10 ഓഗസ്റ്റ് 2016 (15:41 IST)
മമ്മൂട്ടിയുടെ നായികയായി വീണ്ടും വരുന്നു. തുറുപ്പുഗുലാന്‍ എന്ന മെഗാഹിറ്റ് ചിത്രത്തിലൂടെ കൈയടി നേടിയ ഈ ജോഡി പുതുമുഖമായ ഹനീഫ് അദേനി സംവിധാനം ചെയ്യുന്ന സിനിമയിലൂടെയാണ് വീണ്ടും വരുന്നത്.

നേരത്തേ, നയന്‍‌താര മമ്മൂട്ടിയുടെ ജോഡിയാകുമെന്ന് വാര്‍ത്തയുണ്ടായിരുന്നു. എന്നാല്‍ നയന്‍സിന്‍റെ സ്ഥാനത്ത് സ്നേഹ വരുമെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരം.

ഓഗസ്റ്റ് സിനിമയുടെ ബാനറില്‍ പൃഥ്വിരാജ് നിര്‍മ്മിക്കുന്ന ഈ സിനിമയില്‍ പൃഥ്വി കാമിയോ റോളില്‍ എത്തുന്നുമുണ്ട്. ഈ ഫാമിലി ത്രില്ലര്‍ ചിത്രം ക്രിസ്മസ് റിലീസാണ്. സെപ്റ്റംബറിലാണ് ചിത്രീകരണം ആരംഭിക്കുന്നത്.

തുറുപ്പുഗുലാന്‍ കൂടാതെ പ്രമാണി, വന്ദേമാതരം എന്നീ മമ്മൂട്ടിച്ചിത്രങ്ങളിലും സ്നേഹയായിരുന്നു നായിക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :