മമ്മൂട്ടി - മോഹന്‍ലാല്‍ ചിത്രത്തിനായി പ്രിയദര്‍ശന്‍!

മമ്മൂട്ടി, മോഹന്‍ലാല്‍, പ്രിയദര്‍ശന്‍, ഫഹദ്, ജയസൂര്യ
Last Updated: വെള്ളി, 8 ഓഗസ്റ്റ് 2014 (22:03 IST)
പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മമ്മൂട്ടിയും മോഹന്‍ലാലും നായകന്‍‌മാരാകുമോ? എന്തായാലും അങ്ങനെയൊരു സിനിമ ചെയ്യണമെന്ന് പ്രിയന്‍ ആഗ്രഹം പ്രകടിപ്പിച്ചിരിക്കുന്നു. അതിനുവേണ്ടിയുള്ള ശ്രമങ്ങള്‍ പ്രിയന്‍ ആരംഭിച്ചിരിക്കുന്നതായാണ് വിവരം.

അടുത്ത വര്‍ഷം മോഹന്‍ലാലിനെ വച്ച് പ്രിയദര്‍ശന്‍ ഒരു സിനിമ ചെയ്യുന്നുണ്ട്. മമ്മൂട്ടിച്ചിത്രം ഇപ്പോള്‍ പരിഗണനയില്‍ ഇല്ല. എന്നാല്‍ മോഹന്‍ലാലും മമ്മൂട്ടിയും ഒരുമിച്ച് അഭിനയിക്കുന്ന ഒരു സിനിമ ചെയ്യണമെന്ന് ആഗ്രഹമുണ്ട് - മനോരമ ഓണ്‍‌ലൈനിന് അനുവദിച്ച അഭിമുഖത്തില്‍ പ്രിയദര്‍ശന്‍ വ്യക്തമാക്കി.

ഇപ്പോള്‍ 'ആമയും മുയലും' എന്ന സിനിമയുടെ തിരക്കിലാണ് പ്രിയദര്‍ശന്‍. ജയസൂര്യയും ഇന്നസെന്‍റും നെടുമുടി വേണുവും അഭിനയിക്കുന്ന സിനിമ പൂച്ചയ്ക്കൊരു മൂക്കുത്തി പോലെ ഒരു കോമഡിച്ചിത്രമാണ്. എല്ലാം മറന്ന് ചിരിക്കാനുള്ള ഈ സിനിമ ഗ്രാമീണ പശ്ചാത്തലത്തിലാണ് ഒരുങ്ങുന്നത്.

അടുത്ത വര്‍ഷം അക്ഷയ് കുമാറിനെ നായകനാക്കി ഒരു ഹിന്ദിച്ചിത്രം പ്രിയദര്‍ശന്‍ പ്ലാന്‍ ചെയ്യുന്നുണ്ട്. കഥയും നല്ല കഥാപാത്രവും ഒത്തുവന്നാല്‍ മഞ്ജു വാര്യരെ അഭിനയിക്കാന്‍ ക്ഷണിക്കുമെന്നും പ്രിയദര്‍ശന്‍ വ്യക്തമാക്കി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :