മമ്മൂട്ടി ഭരിക്കുന്നു - മംഗലാപുരം മുതല്‍ ഹോങ്കോംഗ് വരെ!

WEBDUNIA|
PRO
മെഗാസ്റ്റാര്‍ മമ്മൂട്ടി വീണ്ടും അധോലോക നായകനാകുകയാണ്. ആഷിക് അബു സംവിധാനം ചെയ്യുന്ന ചിത്രം ഗ്യാംഗ്സ്റ്റര്‍. മമ്മൂട്ടിയുടെ ഡോണ്‍ കഥാപാത്രം തന്നെയാണ് ചിത്രത്തിന്‍റെ ഹൈലൈറ്റ്. അക്ബര്‍ അലി ഖാന്‍ എന്നാണ് മമ്മൂട്ടിയുടെ കഥാപാത്രത്തിന്‍റെ പേര്. നായികയെ തീരുമാനിച്ചിട്ടില്ല. ജനുവരിയില്‍ ചിത്രീകരണം ആരംഭിക്കും.

മംഗലാപുരത്ത് ആരംഭിച്ച് ഹോങ്കോംഗില്‍ അവസാനിക്കുന്ന ഒരു അണ്ടര്‍വേള്‍ഡ് ത്രില്ലറാണ് മമ്മൂട്ടിയും ആഷിക് അബുവും ചേര്‍ന്ന് ഇത്തവണ ഒരുക്കുന്നത്. ഇപ്പോഴത്തെ ഹോട്ട് പ്രോപ്പര്‍ട്ടിയായ ഫഹദ് ഫാസില്‍ ഈ സിനിമയില്‍ ഒരു തകര്‍പ്പന്‍ കഥാപാത്രത്തെ അവതരിപ്പിക്കുമെന്നായിരുന്നു ആദ്യം ലഭിച്ച വാര്‍ത്ത. എന്നാല്‍ ഫഹദ് ഈ സിനിമയുടെ ഭാഗമായിരിക്കില്ലെന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിക്കുന്നു.

‘ടാ തടിയാ’ ഫെയിം ശേഖര്‍ മേനോന്‍, തമിഴ് നടന്‍ പാര്‍ത്ഥിപന്‍, രോഹിണി ഹട്ടങ്കടി എന്നിവരുടെ സാന്നിധ്യം ഗ്യാംഗ്സ്റ്ററിന്‍റെ ആകര്‍ഷണഘടകങ്ങളാണ്. സോള്‍ട്ട് ആന്‍റ് പെപ്പറിലെ കെ ടി മിറാഷ് എന്ന കഥാപാത്രത്തെ അനശ്വരനാക്കിയ അഹമ്മദ് സിദ്ദിഖ് എന്ന നടനാണ് ഗ്യാംഗ്സ്റ്ററിന്‍റെ തിരക്കഥ രചിച്ചിരിക്കുന്നത്.

അടുത്ത പേജില്‍ - മലയാളത്തിലെ ഏറ്റവും സ്റ്റൈലിഷ് അധോലോകചിത്രം!


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :