മമ്മൂട്ടി - നയന്‍സ് വീണ്ടും!

മമ്മൂട്ടി, നയന്‍‌താര, സിദ്ദിക്ക്, ഭാസ്കര്‍, റാസ്കല്‍, ദിലീപ്
Last Modified ബുധന്‍, 12 നവം‌ബര്‍ 2014 (22:04 IST)
രാജാധിരാജയുടെയും വര്‍ഷത്തിന്‍റെയും മഹാവിജയം ആവര്‍ത്തിക്കാന്‍ മമ്മൂട്ടി. അദ്ദേഹം നായകനാകുന്ന പുതിയ ചിത്രത്തിന് 'ഭാസ്‌കര്‍ ദ റാസ്കല്‍' എന്ന് പേരിട്ടു. സിദ്ദിക്ക് സംവിധാനം ചെയ്യുന്ന ഈ സിനിമ ഒരു സമ്പൂര്‍ണ കോമഡി എന്‍റര്‍ടെയ്നറാണ്. ഡിസംബറില്‍ ചിത്രീകരണം ആരംഭിക്കുന്ന സിനിമ ആന്‍റോ ജോസഫ് ഫിലിം കമ്പിനിയുടെ ബാനറില്‍ ആന്റോ ജോസഫ് നിര്‍മ്മിക്കും. നയന്‍‌താരയാണ് നായിക.

2015 വിഷുവിന് മുമ്പ് പ്രദര്‍ശനത്തിനെത്തിക്കാനാണ് പദ്ധതിയിടുന്നത്. മമ്മൂട്ടിയുടെ വ്യത്യസ്തമായ കഥാപാത്രമായിരിക്കും ഭാസ്‌കര്‍ ദ റാസ്കലിലേത്. ഓരോ നിമിഷവും പൊട്ടിച്ചിരിപ്പിക്കുന്ന ഗംഭീര തിരക്കഥയാണ് സിദ്ദിക്ക് ഈ ചിത്രത്തിനായി ഒരുക്കിയിട്ടുള്ളതെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

ഇന്നസെന്‍റ്, ജനാര്‍ദ്ദനന്‍, കെ പി എ സി ലളിത തുടങ്ങിയവര്‍ ചിത്രത്തിലുണ്ടാകുമെന്നാണ് സൂചന. ഇത് മൂന്നാം തവണയാണ് മമ്മൂട്ടിയും നയന്‍സും ഒന്നിക്കുന്നത്. തസ്കരവീരന്‍, രാപ്പകല്‍ എന്നിവയാണ് മറ്റ് ചിത്രങ്ങള്‍.

ഹിറ്റ്ലര്‍, ക്രോണിക് ബാച്ച്‌ലര്‍ എന്നീ വന്‍ ഹിറ്റുകള്‍ക്ക് ശേഷം മമ്മൂട്ടിയും സിദ്ദിക്കും ഒന്നിക്കുന്ന സിനിമയാണ് റാസ്കല്‍. 11 വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ക്രോണിക് ബാച്ച്‌ലര്‍ പുറത്തിറങ്ങിയത്. സിദ്ദിക്കിന്‍റെ ബോഡിഗാര്‍ഡില്‍ നയന്‍‌താരയായിരുന്നു നായിക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :