മധുബാലയായും വഹീദയായും രേഖ

Last Modified വ്യാഴം, 25 സെപ്‌റ്റംബര്‍ 2014 (20:52 IST)
പുതിയ ഹിന്ദി ചിത്രമായ സൂപ്പര്‍ നാനിയില്‍ ഹിന്ദി സിനിമയുടെ നിത്യഹരിത നായിക മധുബാലയുടെ രൂപഭാവങ്ങളുമായി രേഖയെത്തുന്നു.

1960ല്‍ പുറത്തിറങ്ങിയ മുഗള്‍ ഇ അസം എന്ന ചിത്രത്തിലെ പ്യാര്‍ കിയാ തോ ഡര്‍നാ ക്യാ എന്ന ഗാനത്തിനാണ് ചിത്രത്തില്‍ ചുവടുവച്ചത്.

ഇത് കൂടാതെ ചിത്രത്തില്‍ വഹീദ റഹ്മാന്റെ ഗെറ്റപ്പിലും രേഖയെത്തുണ്ട്. വഹീദയുടെ ഹൌറ ബ്രിഡ്ജ് എന്ന സിനിമയിലെ ഗാനത്തിനായിരിക്കും രേഖ ചുവട് വയ്ക്കുക.

ഇന്ദ്രകുമാര്‍ സംവിധാനം ചെയ്ത് സൂപ്പര്‍ നാനി നായിക പ്രാധാന്യമുള്ള സിനിമയാണ്. ചിത്രത്തില്‍ രേഖയ്ക്കൊപ്പം അനുപം ഖേര്‍, ഷര്‍മന്‍ ജോഷി, ശ്വേത കുമാര്‍, രണ്‍ധീര്‍ കപൂര്‍ എന്നിവരും അഭിനയിക്കുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :