മണിരത്നം ചിത്രം ‘കുരുതിപ്പൂക്കള്‍’; ഒരു അധോലോകനായകന്‍റെ പ്രണയകഥ!

കാര്‍ത്തി നായകന്‍, മണിരത്നം ചിത്രം ‘കുരുതിപ്പൂക്കള്‍’

Maniratnam, Kuruthi Pookkal, Sai Pallavi, Mohanlal, Mammootty, മണിരത്നം, കുരുതിപ്പൂക്കള്‍, കാര്‍ത്തി, സായ് പല്ലവി, മോഹന്‍ലാല്‍, മമ്മൂട്ടി
Last Modified ചൊവ്വ, 19 ഏപ്രില്‍ 2016 (15:39 IST)
മണിരത്നം വീണ്ടും തനിക്ക് ഏറ്റവും പ്രിയപ്പെട്ട വിഷയത്തിലേക്ക് എത്തുന്നു. അധോലോകവും പ്രണയവും. അതേ, പുതിയ സിനിമ ഒരു അധോലോകനായകന്‍റെ പ്രണയകഥയാണ് പറയുന്നത്. ‘കുരുതിപ്പൂക്കള്‍’ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്.

കാര്‍ത്തിയാണ് ചിത്രത്തില്‍ നായകനാകുന്നത്. ഒരു പൈലറ്റായാണ് കാര്‍ത്തി അഭിനയിക്കുന്നതെങ്കിലും ഏറെ ഷേഡുകളുള്ള കഥാപാത്രമാണ് കാര്‍ത്തിയുടേത്. അഥിതി റാവു ഹൈദരിയാണ് കുരുതിപ്പൂക്കളില്‍ നായികയാകുന്നത്.

അഥിതി റാവു ഒരു ഡോക്ടറുടെ റോളിലാണ് എത്തുന്നത്. നേരത്തേ ‘പ്രേമം’ ഫെയിം സായ് പല്ലവിയെയാണ് നായികയായി നിശ്ചയിച്ചിരുന്നത്. എന്നാല്‍ ഏറെ ഇഴുകിച്ചേര്‍ന്ന് അഭിനയിക്കേണ്ട രംഗങ്ങള്‍ ഉള്ളതിനാല്‍ സായ് പല്ലവി ഈ പ്രൊജക്ടില്‍ നിന്ന് പിന്‍‌മാറുകയായിരുന്നു.

ജൂണിലാണ് സിനിമയുടെ ചിത്രീകരണം ആരംഭിക്കുന്നത്. കാശ്മോറ എന്ന സിനിമയ്ക്കായി ഇപ്പോള്‍ കാര്‍ത്തി തല മുണ്ഡനം ചെയ്തിരിക്കുകയാണ്. അതുകൊണ്ടുതന്നെ കുരുതിപ്പൂക്കളില്‍ ജോയിന്‍ ചെയ്യാന്‍ മൂന്നുമാസത്തെ സമയം കാര്‍ത്തി മണിരത്നത്തോട് ആവശ്യപ്പെടുകയായിരുന്നു. എ ആര്‍ റഹ്‌മാന്‍ സംഗീതം നല്‍കുന്ന സിനിമയുടെ ഛായാഗ്രഹണം പി സി ശ്രീറാമാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :