പ്രാഞ്ചിയേട്ടന്‍ വേണോ വല്യേട്ടന്‍ വേണോ? എന്തായാലും ഒരാള്‍ വരുന്നുണ്ട്!

മമ്മൂട്ടിച്ചിത്രവുമായി രഞ്ജിത്ത് വീണ്ടും !

Renjith, Leela, Mammootty, Jayaram, Oommenchandy, Joshiy, രഞ്ജിത്, മമ്മൂട്ടി, ലീല, ജയറാം, ഉമ്മന്‍‌ചാണ്ടി, ജോഷി
Last Modified ബുധന്‍, 27 ഏപ്രില്‍ 2016 (18:08 IST)
ക്ലാസിക് എഴുതാനും കച്ചവടം എഴുതാനും മിടുക്കനാണ് രഞ്ജിത്. അതുകൊണ്ടുതന്നെ രഞ്ജിത്തും മമ്മൂട്ടിയും വീണ്ടും ഒത്തുചേരുന്നു എന്ന് വാര്‍ത്ത വരുമ്പോള്‍ പ്രതീക്ഷയ്ക്ക് വക ഏറെയുണ്ട്.

ഈ വര്‍ഷം തന്നെ രഞ്ജിത്തിന്‍റെ സംവിധാനത്തില്‍ ഒരു മമ്മൂട്ടിച്ചിത്രം സംഭവിക്കും. രഞ്ജിത് തന്നെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.

എന്നാല്‍ അത് ഏത് ജോണറില്‍ വേണം എന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല. ഒരു ത്രില്ലറിന് സാധ്യതയുണ്ടെന്നാണ് ചില സൂചനകളില്‍ നിന്ന് വായിച്ചെടുക്കേണ്ടത്.

"എന്‍റെ ഓരോ സിനിമകളും കഴിഞ്ഞതില്‍ നിന്ന് വ്യത്യസ്തമായിരിക്കും. ഒരു സംവിധായകന്‍ എന്ന നിലയില്‍ ഒരു ചിത്രത്തില്‍ നിന്ന് മറ്റൊരു സിനിമയിലേക്കുള്ള യാത്രയാണ് എനിക്ക് ജീവിതം. എന്‍റെ ഏറ്റവും മികച്ച സിനിമ ഇനി വരാനിരിക്കുന്നതേയുള്ളൂ എന്ന് ഞാന്‍ കരുതുന്നു. എന്‍റെ ഏറ്റവും മികച്ച ചിത്രം ചെയ്തുകഴിഞ്ഞു എന്ന് എനിക്ക് ബോധ്യപ്പെട്ടാല്‍ ഞാന്‍ സിനിമ ഇന്‍ഡസ്ട്രിയോട് വിടപറയും” - ഒരു ഇംഗ്ലീഷ് മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തില്‍ രഞ്ജിത് പറയുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :