പ്രഭുദേവ സംവിധാനം ചെയ്യുന്നത് മോഹന്‍ലാലിന്‍റെ ആക്ഷന്‍ ചിത്രം?!

മോഹന്‍ലാലിന്‍റെ ആക്ഷന്‍ ത്രില്ലര്‍, സംവിധാനം പ്രഭുദേവ?!

Mohanlal, Prabhudheva, Devi, Pulimurugan, Vijay, മോഹന്‍ലാല്‍, പ്രഭുദേവ, ദേവി, പുലിമുരുകന്‍, വിജയ്
Last Modified തിങ്കള്‍, 7 നവം‌ബര്‍ 2016 (19:35 IST)
സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ മോഹന്‍ലാല്‍ നായകനാകുമോ? മോഹന്‍ലാല്‍ ആരാധകരെയാകെ ത്രസിപ്പിച്ചുകൊണ്ടാണ് പ്രഭുദേവ കഴിഞ്ഞ ദിവസം തന്‍റെ മനസുതുറന്നത്. ഒരു മോഹന്‍ലാല്‍ ചിത്രം സംവിധാനം ചെയ്യണമെന്ന് തനിക്ക് വലിയ ആഗ്രഹമുണ്ടെന്നാണ് പ്രഭുദേവ പറഞ്ഞിരിക്കുന്നത്.

ഒരു മികച്ച തിരക്കഥ ലഭിച്ചാല്‍ മോഹന്‍ലാല്‍ ചിത്രം ചെയ്യുമെന്നാണ് പ്രഭുദേവ അറിയിച്ചിരിക്കുന്നത്. ഇപ്പോള്‍ ഇന്ത്യ മുഴുവന്‍ നിറഞ്ഞുനില്‍ക്കുന്ന താരമാണ് മോഹന്‍ലാല്‍. അതുകൊണ്ടുതന്നെ മോഹന്‍ലാലിനെ നായകനാക്കി ഒരു ആക്ഷന്‍ ത്രില്ലറാണ് പ്രഭുദേവയുടെ മനസില്‍ എന്ന് വ്യക്തം.

പോക്കിരി, ശങ്കര്‍ദാദ സിന്ദാബാദ്, വില്ല്, വാണ്ടഡ്, എങ്കേയും കാതല്‍, റൌഡി റാത്തോഡ്, വെടി, രാമയ്യ വാസ്താവയ്യ, ആര്‍... രാജ്കുമാര്‍, ആക്ഷന്‍ ജാക്സണ്‍, സിംഗ് ഈസ് ബ്ലിംഗ് തുടങ്ങിയവയാണ് പ്രഭുദേവ സംവിധാനം ചെയ്ത സിനിമകള്‍.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :