പൊള്ളാച്ചിയില്‍ നിന്ന് അവന്‍ തിരിച്ചിട്ടുണ്ട് - രാജ!

Raja, Rajamanikyam, Raja 2, Pokkiri Raja, Rajadhiraja, Mammootty, Vysakh, Udaykrishna, രാജ, രാജമാണിക്യം, രാജ 2, പോക്കിരിരാജ, രാജാധിരാജ, മമ്മൂട്ടി, വൈശാഖ്, ഉദയ്കൃഷ്ണ
BIJU| Last Modified തിങ്കള്‍, 29 മെയ് 2017 (15:54 IST)
പോക്കിരിഎന്ന മെഗാഹിറ്റിന്‍റെ രണ്ടാം ഭാഗമായി വൈശാഖ് പ്രഖ്യാപിച്ച പ്രൊജക്ടാണ് രാജ 2. മമ്മൂട്ടി വീണ്ടും രാജയായി എത്തുന്ന സിനിമയ്ക്ക് തിരക്കഥ രചിക്കുമെന്നും ടോമിച്ചന്‍ മുളകുപ്പാടം നിര്‍മ്മിക്കുമെന്നുമായിരുന്നു വൈശാഖ് അറിയിച്ചത്. എന്നാല്‍ പിന്നീട് ഈ സിനിമ ഉപേക്ഷിക്കപ്പെട്ടതായി പ്രചരണമുണ്ടായി.

ടോമിച്ചന്‍ മുളകുപാടം ഈ പ്രൊജക്ടില്‍ നിന്ന് പിന്‍‌മാറിയെന്നാണ് ആദ്യം കേട്ടത്. തിരക്കഥ അദ്ദേഹത്തിന് തൃപ്തികരമല്ലാതിരുന്നതാണ് കാരണമെന്നും പ്രചരണമുണ്ടായി. പിന്നീട് കേട്ടത് മമ്മൂട്ടിക്ക് ഈ പ്രൊജക്ടിനോട് താല്‍പ്പര്യക്കുറവുണ്ട് എന്നാണ്.

എന്നാല്‍ ‘രാജ 2’ ഉപേക്ഷിച്ചതായി മമ്മൂട്ടിയോ വൈശാഖോ ടോമിച്ചനോ ഉദയ്കൃഷ്ണയോ ഔദ്യോഗികമായി അറിയിച്ചിട്ടില്ല. പുലിമുരുകന്‍ പോലെ പ്രകമ്പനം സൃഷ്ടിച്ച ഒരു ഹിറ്റിന് ശെഷം അതേ മാസ് ഘടകങ്ങള്‍ ഒട്ടും ആവേശം ചോരാത്ത തരത്തില്‍ ഉള്‍പ്പെടുത്താന്‍ പറ്റിയ സബ്ജക്ടായിരുന്നു രാജ 2. അതുകൊണ്ടുതന്നെ അത് വേണ്ടെന്നുവയ്ക്കാന്‍ തിരക്കഥാകൃത്തിനോ സംവിധായകനോ പെട്ടെന്ന് കഴിയില്ല.

"രാജാ 2, എന്ന സിനിമയുടെ തുടര്‍ച്ചയല്ല, 'രാജാ' എന്ന കഥാപാത്രത്തിന്റെ മാത്രം തുടര്‍ച്ചയാണ്... പുതിയ ചിത്രത്തില്‍ 'രാജാ' എന്ന കഥാപാത്രത്തെ മാത്രമാണ് ഉപയോഗിക്കുന്നത്. കഥയും കഥാപശ്ചാത്തലവും ആഖ്യാനരീതിയും തികച്ചും പുതിയതാണ്. രാജാ 2 കൂടുതല്‍ ചടുലവും കൂടുതല്‍ സാങ്കേതികമികവ് നിറഞ്ഞതുമാണ്. പൂര്‍ണമായും 2017ലെ ചിത്രം...” - വൈശാഖ് പറഞ്ഞത് നമുക്ക് വിശ്വസിക്കാം.

വൈശാഖ് ഇപ്പോള്‍ തന്‍റെ ആദ്യ തമിഴ് - മലയാളം പ്രൊജക്ടിന്‍റെ തിരക്കിലാണ്. ആര്യയാണ് നായകന്‍. ഉദയ്കൃഷ്ണയാകട്ടെ പല പ്രൊജക്ടുകളില്‍ ഒരേസമയം തിരക്കിലാണ്. ഇരുവര്‍ക്കും ഒരുമിച്ചിരിക്കാനുള്ള ഒരു അവസരം കിട്ടുമ്പോള്‍ രാജ 2ന്‍റെ പിറവി സംഭവിക്കുമെന്നാണ് സൂചന. തന്‍റെ പ്രിയ കഥാപാത്രമായ രാജയെ ഒരിക്കല്‍ക്കൂടി അവതരിപ്പിക്കാനുള്ള അവസരം മമ്മൂട്ടിയും വേണ്ടെന്നുവയ്ക്കില്ല.

വൈശാഖ് സംവിധാനം ചെയ്യുന്ന ഈ മമ്മൂട്ടിച്ചിത്രം മറ്റൊരു പുലിമുരുകനാകുമെന്ന പ്രതീക്ഷ മമ്മൂട്ടി ആരാധകര്‍ക്ക് ഉണ്ട്. ഇതുവരെ കണ്ടതൊന്നുമല്ല മാസ് മസാല സിനിമയെന്നും അതിന്‍റെ എക്സ്ട്രീമായിരിക്കുമെന്നുമാണ് വിവരം.

മമ്മൂട്ടി സിനിമകളില്‍ നമ്മള്‍ കണ്ടിട്ടുള്ള നൃത്തരംഗങ്ങളും ആക്ഷന്‍ രംഗങ്ങളുമായിരിക്കില്ല രാജ 2വിലേത്. മലയാള സിനിമയില്‍ ഇതുവരെ ഉണ്ടായിട്ടില്ലാത്തത്ര ചടുലമായ ആക്ഷന്‍ രംഗങ്ങള്‍ ഈ സിനിമയില്‍ പ്രതീക്ഷിക്കാം.

ആക്ഷനിലും നൃത്തത്തിലും തകര്‍ത്താടുന്ന ഒരു പുതിയ മമ്മൂട്ടിയെയാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്. ചിത്രം സംഭവിക്കട്ടെയെന്ന് ആശംസിക്കാം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :