പേരുമാറ്റിയാലെങ്കിലും മോഹന്‍ലാലിനോട് പിടിച്ചുനില്‍ക്കാന്‍ കഴിയുമോ സൂര്യയ്ക്ക്!

സൂര്യ വരുന്നുണ്ട്, പക്ഷേ മോഹന്‍‌ലാലിനോട് കളി നടക്കുമോ?

Mohanlal, Suriya, C3, S3, Singa, Dulquer, Prithviraj, മോഹന്‍ലാല്‍, സൂര്യ, സി 3, എസ് 3, സിങ്കം, ദുല്‍ക്കര്‍, പൃഥ്വിരാജ്
Last Modified ബുധന്‍, 18 ജനുവരി 2017 (15:59 IST)
സൂര്യയ്ക്ക് ഏറെ ഫാന്‍സുണ്ട് കേരളത്തില്‍. വിജയ് കഴിഞ്ഞാല്‍ പിന്നെ തമിഴ് താരങ്ങളില്‍ സൂര്യയോടാണ് മലയാളികള്‍ക്ക് പ്രിയം കൂടുതല്‍. പക്ഷേ ഇത്തവണ, പുതിയ ചിത്രവുമായി വരുമ്പോള്‍ അത് ഇത്തിരി കടുപ്പമുള്ള ഒരു തീരുമാനമായിരിക്കും എന്ന് പറയാതെ വയ്യ.

കാരണം, മലയാളത്തിന്‍റെ ബോക്സോഫീസ് തമ്പുരാന്‍ മോഹന്‍ലാലിന്‍റെ ‘മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍’ ആ സമയത്ത് തിയേറ്ററുകളിലുണ്ടാവും. അതുകൊണ്ടുതന്നെ സൂര്യച്ചിത്രത്തിന് എത്രമാത്രം നല്ല സ്വീകരണം ലഭിക്കും എന്ന് കണ്ടറിയണം.

സൂര്യയുടെ ഏറ്റവും വലിയ പ്രതീക്ഷയായ സിങ്കത്തിന്‍റെ മൂന്നാം ഭാഗമാണ് 26ന് പ്രദര്‍ശനത്തിനെത്തുന്നത്. ‘എസ് 3’ എന്നായിരുന്നു ചിത്രത്തിന് ആദ്യം പേരിട്ടിരുന്നത്. എന്നാല്‍ ഇപ്പോള്‍ പെട്ടെന്ന് ചിത്രത്തിന് പേര് ‘സി 3’ എന്ന് മാറ്റിയിട്ടുണ്ട്. നികുതിക്കുറവിന് വേണ്ടിയാണ് പേരുമാറ്റം.

അവസാനനിമിഷം പേരിലുണ്ടായ മാറ്റം സിനിമയ്ക്ക് ദോഷം ചെയ്യുമോ എന്ന് കാത്തിരുന്ന് കാണേണ്ടതാണ്. എന്തായാലും, പേര് മാറിയെത്തിയാലും ഇല്ലെങ്കിലും മലയാളക്കരയില്‍ ഒരു മോഹന്‍ലാല്‍ ചിത്രത്തോട് മുട്ടിനില്‍ക്കാന്‍ സൂര്യയുടെ സിനിമയ്ക്ക് കഴിയുമോ ഈ മാസം അവസാനം അറിയാം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :