പൃഥ്വിരാജ് നിര്‍മ്മിക്കുന്ന മഞ്ജുവാര്യര്‍ ചിത്രം നിവിന്‍ പോളി ഉപേക്ഷിച്ചു!

പൃഥ്വിരാജ്, നിവിന്‍ പോളി, മഞ്ജു വാര്യര്‍, ദിലീപ്, സന്തോഷ് ശിവന്‍
Last Modified ബുധന്‍, 17 ജൂണ്‍ 2015 (17:51 IST)
സൂപ്പര്‍സ്റ്റാര്‍ നിവിന്‍ പോളി തന്‍റെ കരിയറില്‍ ചില കടുത്ത തീരുമാനങ്ങള്‍ എടുത്തതായി റിപ്പോര്‍ട്ടുകള്‍. പ്രേമത്തിന്‍റെ ഭൂമികുലുക്കുന്ന വിജയത്തിന് ശേഷം നിവിന്‍ പോളി തന്‍റെ കരിയര്‍ വളരെ ശ്രദ്ധയോടെയാണ് പ്ലാന്‍ ചെയ്യുന്നത്. അതിന്‍റെ ഭാഗമായി ചില വമ്പന്‍ സിനിമകളില്‍ നിന്ന് നിവിന്‍ പിന്‍‌മാറിയതായി അറിയുന്നു.

സന്തോഷ് ശിവന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് നിവിന്‍ പോളി വേണ്ടെന്നുവച്ച ഏറ്റവും വലിയ പ്രൊജക്ട്. ഈ സിനിമയില്‍ മഞ്ജു വാര്യരെയാണ് നായികയായി നിശ്ചയിച്ചിരിക്കുന്നത്. അനന്തഭദ്രം, ഉറുമി എന്നീ സിനിമകള്‍ക്ക് ശേഷം സന്തോഷ് ശിവന്‍ മലയാളത്തില്‍ സംവിധാനം ചെയ്യുന്ന പ്രൊജക്ടാണിത്. പൃഥ്വിരാജാണ് ചിത്രം നിര്‍മ്മിക്കാനിരുന്നത്.

ഷിബു അന്തിക്കാട് സംവിധാനം ചെയ്യുന്ന സിനിമയില്‍ നിന്നും നിവിന്‍ പിന്‍‌മാറിയതായാണ് മറ്റൊരു വിവരം. ബാംഗ്ലൂര്‍, ആന്‍ഡമാന്‍, കൂര്‍ഗ്, ഫ്രാന്‍സ് എന്നിവിടങ്ങളിലായി ചിത്രീകരിക്കാനിരുന്ന ഒരു ലവ് സ്റ്റോറിയാണിത്.

എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്യുന്ന ‘ആക്ഷന്‍ ഹീറോ ബിജു’വിന് ശേഷം ലാല്‍ ജോസ്, വിനീത് ശ്രീനിവാസന്‍, ജൂഡ് ആന്‍റണി ജോസഫ് തുടങ്ങിയവര്‍ക്കാണ് നിവിന്‍ പോളി ഡേറ്റ് നല്‍കിയിരിക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :