പൃഥ്വിരാജ് എന്ന ചിത്രകാരനെ എത്രപേര്‍ക്കറിയാം?!

പൃഥ്വിരാജ്, വേദിക, ജയിംസ് ആന്‍റ് ആലീസ്, ദൃശ്യം, കമല്‍ഹാസന്‍
Last Modified തിങ്കള്‍, 24 ഓഗസ്റ്റ് 2015 (20:38 IST)
പൃഥ്വിരാജ് ഒരു പെയിന്‍ററും പരസ്യചിത്രകാരനുമാണ്. ‘ആണോ? ഇത്രകാലം അങ്ങനെ കേട്ടിട്ടില്ലല്ലോ’ എന്ന് അത്ഭുതം കൂറാന്‍ വരട്ടെ. പുതിയ സിനിമയിലെ കഥാപാത്രത്തെക്കുറിച്ചാണ് പറഞ്ഞുവരുന്നത്. ഒരു പെയിന്‍ററും ആഡ് ഫിലിം‌മേക്കറുമായി പൃഥ്വി അഭിനയിക്കുന്നു. ചിത്രത്തിന് പേര് ‘ജയിംസ് ആന്‍റ് ആലീസ്’ !

ക്യാമറാമാനായ സുജിത് വാസുദേവ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ഒരു റൊമാന്‍റിക് ഫാമിലി ഫാന്‍റസിയായിരിക്കും ഈ സിനിമയെന്നാണ് സൂചന.

സുജിത് വാസുദേവിന്‍റെ തന്നെ കഥയ്ക്ക് തിരക്കഥ രചിക്കുന്നത് ഡോ. എസ് ജനാര്‍ദ്ദനന്‍. ജയിംസ് എന്ന കഥാപാത്രത്തെയാണ് പൃഥ്വി ഈ ചിത്രത്തില്‍ അഭിനയിക്കുന്നത്. ആലീസായി അഭിനയിക്കും. ‘കാവ്യതലൈവന്‍’ എന്ന ചിത്രത്തിനുശേഷം പൃഥ്വിയും വേദികയും ജോഡിയാകുന്ന സിനിമയാണ് ജയിംസ് ആന്‍റ് ആലീസ്. മറ്റ് താരങ്ങളെ തീരുമാനിച്ചിട്ടില്ല. ധാര്‍മ്മിക് ഫിലിംസ് നിര്‍മ്മിക്കുന്ന സിനിമ ഇന്ത്യയിലെ പ്രമുഖ നഗരങ്ങളില്‍ ചിത്രീകരിക്കും.

ദൃശ്യം, പാപനാശം തുടങ്ങിയ വമ്പന്‍ സിനിമകളുടെ ക്യാമറാമാനാണ് സുജിത് വാസുദേവ്. പൃഥ്വിരാജിന്‍റെ മെമ്മറീസ്, സിറ്റി ഓഫ് ഗോഡ്, സെവന്‍‌ത് ഡേ, അമര്‍ അക്ബര്‍ അന്തോണി, അനാര്‍ക്കലി തുടങ്ങിയ സിനിമകള്‍ക്ക് ക്യാമറ ചലിപ്പിച്ചിരിക്കുന്നതും സുജിത്താണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :