പുത്തന്‍‌പണത്തില്‍ മമ്മൂട്ടി കള്ളക്കടത്തുകാരന്‍, മരണമാസ് രംഗങ്ങള്‍ അനവധി; ഇതാ രഞ്ജിത് ചിത്രത്തിന്‍റെ സകലരഹസ്യങ്ങളും!

Renjith, Puthen Panam, Mammootty, The Great Father, Haneef Adeni, Dileep, രഞ്ജിത്, പുത്തന്‍‌പണം, മമ്മൂട്ടി, ദി ഗ്രേറ്റ്ഫാദര്‍, ഹനീഫ് അദേനി, ദിലീപ്
BIJU| Last Modified ചൊവ്വ, 11 ഏപ്രില്‍ 2017 (17:56 IST)
പുത്തന്‍‌പണത്തില്‍ മമ്മൂട്ടിയുടെ കഥാപാത്രം എന്തായിരിക്കുമെന്ന ആലോചനകള്‍ ഇനി കാടുകയറിപ്പോകേണ്ടതില്ല. ചിത്രത്തില്‍ നിത്യാനന്ദ ഷേണായ് എന്ന കള്ളക്കടത്തുകാരനെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. മമ്മൂട്ടിയുടെ അഭിനയജീവിതത്തില്‍ ഇതുപോലെ ഒരു കഥാപാത്രം വേറെയില്ല.

കാസര്‍ഗോഡ് കുമ്പള സ്വദേശിയാണ് നിത്യാനന്ദ ഷേണായ്. എന്നാല്‍ ഇപ്പോള്‍ താമസം ഗോവയിലാണ്. കള്ളക്കടത്തുകാരനായ ഇയാള്‍ നോട്ട് നിരോധനമുണ്ടായപ്പോള്‍ നേരിടുന്ന പ്രതിസന്ധികളിലൂടെയാണ് ചിത്രം കടന്നുപോകുന്നത്. മമ്മൂട്ടി ആരാധകരെ ത്രസിപ്പിക്കുന്ന മരണമാസ് രംഗങ്ങള്‍ അനവധിയാണ് ഈ സിനിമയില്‍ രഞ്ജിത് ഒരുക്കിയിരിക്കുന്നത്. പൂര്‍ണമായും കാസര്‍കോഡ് ഭാഷയിലാണ് ഈ സിനിമയില്‍ മമ്മൂട്ടിയുടെ സംസാരം. കഥാകൃത്ത് പി വി ഷാജികുമാറാണ് മമ്മൂട്ടിയുടെ കാസര്‍കോഡ് ഭാഷയിലുള്ള സംസാരത്തിന്‍റെ പിന്നിലുള്ള ശക്തി.

പുത്തന്‍‌പണം പ്രേക്ഷകര്‍ കരുതിയതുപോലെ ഒരു സാധാരണ ചിത്രമല്ലെന്ന് ട്രെയിലര്‍ കണ്ടപ്പോഴാണ് എല്ലാവര്‍ക്കും ബോധ്യമായത്. മാസ് ചിത്രങ്ങളുടെ തമ്പുരാനായ രഞ്ജിത് ഒരിടവേളയ്ക്ക് ശേഷം ഫുള്‍ ഫോമില്‍ സൃഷ്ടിച്ച സിനിമയാണ് പുത്തന്‍‌പണം.

ഒരിടവേളയ്ക്ക് ശേഷം സിദ്ദിക്കും സായികുമാറും കിടിലന്‍ കഥാപാത്രങ്ങളെ ഒന്നിച്ചവതരിപ്പിക്കുന്നു എന്നതും പുത്തന്‍‌പണത്തിന്‍റെ പ്രത്യേകതയാണ്. ഡേവിഡ് നൈനാനൊപ്പം വമ്പന്‍ വിജയത്തിലേക്ക് നിത്യാനന്ദ ഷേണായി കൈകോര്‍ത്തുനീങ്ങുമെന്നുറപ്പ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :