നാളെ രാവിലെ എന്ത് സംഭവിക്കും? ദുരൂഹത നീക്കാന്‍ പൃഥ്വി !

പൃഥ്വിരാജ്, റോഷന്‍ ആന്‍ഡ്രൂസ്, 36 വയതിനിലേ, ജ്യോതിക
Last Modified തിങ്കള്‍, 11 മെയ് 2015 (17:07 IST)
ത്രില്ലര്‍ സിനിമകള്‍ ഒരുക്കുന്നവര്‍ മലയാളത്തില്‍ ആദ്യം അന്വേഷിക്കുന്നത് പൃഥ്വിരാജിന്‍റെ ഡേറ്റായിരിക്കും. കാരണം, ത്രില്ലറുകളോട് അത്രയ്ക്ക് പ്രിയമുണ്ട് ഈ സൂപ്പര്‍താരത്തിന്. സമീപകാലത്ത് പൃഥ്വിയുടേതായെത്തിയ മിക്ക ഹിറ്റ് ചിത്രങ്ങളും ത്രില്ലറുകളായിരുന്നു. മെമ്മറീസ്, സെവന്‍‌ത് ഡേ, മുംബൈ പൊലീസ് തുടങ്ങി പ്രേക്ഷകപ്രീതി ഏറെ പിടിച്ചുപറ്റിയ ചിത്രങ്ങള്‍. ഉടന്‍ റിലീസാകുന്ന പൃഥ്വിച്ചിത്രം ‘ഇവിടെ’ ആണ്. അതും ഒരു ത്രില്ലര്‍ തന്നെ!

മുംബൈ പൊലീസിന് ശേഷം റോഷന്‍ ആന്‍ഡ്രൂസും പൃഥ്വിരാജും ഒന്നിക്കുന്ന സിനിമയ്ക്ക് ‘നാളെ രാവിലെ’ എന്നാണ് പേരിട്ടിരിക്കുന്നത്. സഞ്ജയ് - ബോബി ടീം തന്നെ ഈ സിനിമയ്ക്ക് തിരക്കഥയെഴുതും. നൈല ഉഷയാണ് ചിത്രത്തിലെ നായിക.

ചില ദുരൂഹ സംഭവങ്ങളുടെ സത്യാവസ്ഥ പുറത്തുകൊണ്ടുവരുന്ന കഥാപാത്രമായാണ് നാളെ രാവിലെയില്‍ പൃഥ്വിരാജ് അഭിനയിക്കുന്നത്. ഈ സിനിമ ഒരു പ്രണയചിത്രം കൂടിയാണ്.

റോഷന്‍ ആന്‍ഡ്രൂസിന്‍റെ ആദ്യ തമിഴ് ചിത്രം ‘36 വയതിനിലേ’ ഉടന്‍ പ്രദര്‍ശനത്തിനെത്തും. ‘ഹൌ ഓള്‍ഡ് ആര്‍ യു’വിന്‍റെ തമിഴ് റീമേക്കാണിത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :