നായികയായി അനുഷ്ക വേണ്ടെന്ന് സൂപ്പര്‍സ്റ്റാര്‍ !

അനുഷ്ക ഷെട്ടി, ബ്രഹ്‌മോത്സവം, മഹേഷ്ബാബു, സമാന്ത, കാജല്‍
Last Modified ചൊവ്വ, 22 സെപ്‌റ്റംബര്‍ 2015 (15:35 IST)
തെലുങ്ക് സിനിമയിലെ കിരീടം വയ്ക്കാത്ത രാജാവാണ് മഹേഷ് ബാബു. ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ ശ്രീമന്തുഡുവും സൂപ്പര്‍ഹിറ്റായി. തെലുങ്കിനൊപ്പം ഇപ്പോള്‍ തമിഴിലും ചിത്രം ചെയ്യാന്‍ താല്‍പ്പര്യപ്പെടുന്ന താരം എ ആര്‍ മുരുഗദോസിന്‍റെ അടുത്ത ചിത്രത്തിലും നായകനാണ്.

ഇപ്പോള്‍ ബ്രഹ്‌മോത്സവം എന്ന ചിത്രത്തില്‍ അഭിനയിച്ചുവരികയാണ് മഹേഷ്ബാബു. സമാന്തയെയാണ് ഈ ചിത്രത്തില്‍ നായികയായി നിശ്ചയിച്ചത്. എന്നാല്‍ ചില ഡേറ്റ് പ്രശ്നങ്ങള്‍ വന്നതിനാല്‍ ഈ പ്രൊജക്ടില്‍ നിന്ന് പിന്‍‌മാറാന്‍ അനുവദിക്കണമെന്ന് അണിയറപ്രവര്‍ത്തകരോട് അഭ്യര്‍ത്ഥിച്ചു.

സമാന്തയുടെ അവസ്ഥ മനസിലാക്കിയ സംവിധായകനും കൂട്ടരും പകരം നായികയായി അനുഷ്ക ഷെട്ടിയെയാണ് മനസില്‍ കണ്ടത്. എന്നാല്‍ തന്‍റെ നായികയായി അനുഷ്ക വേണ്ടെന്ന് മഹേഷ്ബാബു തീര്‍ത്തുപറഞ്ഞത്രേ!

‘ഖലേജ’ എന്ന ചിത്രത്തില്‍ മഹേഷ് ബാബുവിന്‍റെ നായികയായിട്ടുണ്ട് അനുഷ്ക. ആ സിനിമയില്‍ അനുഷ്കയ്ക്ക് മഹേഷ് ബാബുവിനേക്കാള്‍ പ്രായക്കൂടുതല്‍ തോന്നുന്നുണ്ടെന്നും ഇരുവരും തമ്മില്‍ കാഴ്ചയ്ക്ക് പൊരുത്തമില്ലെന്നും ഉയര്‍ന്ന വിമര്‍ശനങ്ങള്‍ മനസിലുള്ളതുകൊണ്ടാണ് മഹേഷ്ബാബു അനുഷ്കയെ തള്ളിപ്പറഞ്ഞതെന്ന് ടോളിവുഡില്‍ നിന്നുള്ള റിപ്പോര്‍ട്ടുകളില്‍ പറയുന്നു.

എന്തായാലും ഇപ്പോള്‍ ഈ ചിത്രത്തില്‍ സമാന്ത തന്നെ നായികയായി അഭിനയിക്കുന്നു എന്നാണ് ഒടുവില്‍ കിട്ടിയ വിവരം. കാജല്‍ അഗര്‍വാള്‍, പ്രണിത സുഭാഷ് എന്നിവരാണ് ഈ ചിത്രത്തിലെ മറ്റ് നായികമാര്‍. ശ്രീകാന്ത് അഡലയാണ് ബ്രഹ്‌മോത്സവം സംവിധാനം ചെയ്യുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :