നായകന്‍ മോഹന്‍ലാല്‍‍, സംവിധാനം ലാല്‍ !

മോഹന്‍ലാല്‍, ലാല്‍, മമ്മൂട്ടി, ലാല്‍ ജോസ്, നീന, ഇവിടെ
Last Modified ബുധന്‍, 3 ജൂണ്‍ 2015 (19:30 IST)
വര്‍ഷങ്ങള്‍ക്ക് മുമ്പിറങ്ങിയ ‘വിയറ്റ്‌നാം കോളനി’ ഇപ്പോഴും മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട സിനിമയാണ്. സിദ്ദിക്ക്-ലാല്‍ സംവിധാനം ചെയ്ത ആ സിനിമ മെഗാഹിറ്റായിരുന്നു. പിന്നീട് സിദ്ദിക്കും ലാലും പിരിഞ്ഞു. സിദ്ദിക്കാകട്ടെ ‘ലേഡീസ് ആന്‍റ് ജെന്‍റില്‍‌മാന്‍’ എന്ന മോഹന്‍ലാല്‍ ചിത്രം ഒരുക്കുകയും ചെയ്തു. എന്നാല്‍ ലാലിന് ഒരു മോഹന്‍ലാല്‍ ചിത്രം സംവിധാനം ചെയ്യാന്‍ ഇതുവരെ കഴിഞ്ഞില്ല. ഇപ്പോഴിതാ‍, ലാലിന്‍റെ സംവിധാനത്തില്‍ ഒരു മോഹന്‍ലാല്‍ ചിത്രം വരികയാണ്.

മോഹന്‍ലാലിനുവേണ്ടി ഒരു കോമഡി ത്രില്ലറാണ് ലാല്‍ ഒരുക്കുന്നത്. അടുത്ത വര്‍ഷം ഏപ്രില്‍ മാസത്തില്‍ ചിത്രീകരണം ആരംഭിക്കുന്ന സിനിമ ആശീര്‍വാദ് സിനിമാസിന്‍റെ ബാനറില്‍ ആന്‍റണി പെരുമ്പാവൂര്‍ നിര്‍മ്മിക്കും. കേരളത്തിലും ബാംഗ്ലൂരിലുമായി ചിത്രീകരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

അടുത്തവര്‍ഷം, മോഹന്‍ലാലിന്‍റെ ഓണച്ചിത്രമായിരിക്കും ഇത്. മോഹന്‍ലാലിന്‍റെ തകര്‍പ്പന്‍ കോമഡി രംഗങ്ങളും ഗംഭീര ആക്ഷന്‍ സീക്വന്‍സുകളുമുള്ള ഒരു കം‌പ്ലീറ്റ് എന്‍റര്‍ടെയ്നറാണ് ലാല്‍ ലക്‍ഷ്യമിടുന്നത്.

അതേസമയം, ഇതുവരെ മോഹന്‍ലാലിനെ സംവിധാ‍നം ചെയ്യാന്‍ കഴിയാതിരുന്ന ലാല്‍ ജോസും ഒരു മോഹന്‍ലാല്‍ ചിത്രം പ്ലാന്‍ ചെയ്യുന്നു എന്നാണ് ലഭിക്കുന്ന വിവരം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :