ദിലീപ് ഇനി അപൂര്‍വ ജീവി !

ദിലീപ്, വി എസ്, മമ്മൂട്ടി, മോഹന്‍ലാല്‍, ജയറാം
Last Modified ബുധന്‍, 13 മെയ് 2015 (18:33 IST)
ചുരുക്കപ്പേരില്‍ അറിയപ്പെടുക ഭാഗ്യമാണ്. വലിയ രാഷ്ട്രീയക്കാര്‍ മുതല്‍ സിനിമാക്കാര്‍ വരെ ചുരുക്കപ്പേരുകളില്‍ അറിയപ്പെടുന്നു. ഇ എം എസും എ കെ ജിയും വി എസും മുതല്‍ ആര്‍ ജി വിയും എസ് ടി ആറും വി കെ പിയും വരെ. ഈയാഴ്ച റിലീസാകുന്ന ഒരു മലയാള ചിത്രത്തിന് പേര് ‘സര്‍ സി പി’ എന്നാണ്. സി പി എന്നാല്‍ ചെത്തിമറ്റത്ത് ഫിലിപ്പ്.

ഇത്രയും പറഞ്ഞുവന്നത്, ദിലീപിന്‍റെ പുതിയ സിനിമയെക്കുറിച്ച് പറയാനാണ്. ‘അപൂര്‍വ ജീവി’ എന്നാണ് ദിലീപ് നായകനാകുന്ന സിനിമയ്ക്ക് പേര്‍. 'ഡോക്ടര്‍ ലൌ’ എന്ന സിനിമയുടേ സംവിധായകനായ കെ ബിജു ആണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. നര്‍മ്മരസപ്രധാനമായ ചിത്രത്തില്‍ ജോര്‍ജ് വടക്കന്‍ എന്ന കഥാപാത്രത്തെയാണ് ദിലീപ് അവതരിപ്പിക്കുന്നത്.

ജോര്‍ജ് വടക്കന്‍ ചുരുക്കപ്പേരായ ജി വി എന്നാണ് അറിയപ്പെടുന്നത്. അപൂര്‍വ എന്ന ക്ലബിന്‍റെ എല്ലാമെല്ലാമാണ് ജി വി. ഈ കഥാപാത്രത്തിന്‍റെ ജീവിതത്തിലെ രസകരമായ ചില സംഭവങ്ങളാണ് അപൂര്‍വ ജിവി എന്ന ചിത്രത്തിലൂടെ പറയുന്നത്.

അജു വര്‍ഗീസ്, ചെമ്പന്‍ വിനോദ് ജോസ്, നീരജ് മാധവ് തുടങ്ങിയവരും ഈ സിനിമയില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ചാന്ദ്‌വി ക്രിയേഷന്‍സാണ് നിര്‍മ്മാണം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :