കമല്‍ഹാസന് വില്ലനായി സിദ്ദിക്ക്? ‘സബാഷ് നായിഡു’ തകര്‍ക്കും!

രാജീവ് കുമാര്‍ ചിത്രത്തില്‍ കമലും സിദ്ദിക്കും!

Sabash Naidu, Kamalhasan, Siddiq, Shruthi, Rajamouli,  സബാഷ് നായിഡു, കമല്‍ഹാസന്‍, സിദ്ദിക്ക്, ശ്രുതി, രാജമൌലി
Last Modified വെള്ളി, 29 ഏപ്രില്‍ 2016 (21:04 IST)
കമല്‍ഹാസന്‍ നായകനാകുന്ന പുതിയ ചിത്രത്തിന് ‘സബാഷ് നായിഡു’ എന്ന് പേരിട്ടു. ടി കെ രാജീവ് കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ രമ്യാ കൃഷ്ണനും ശ്രുതി ഹാസനും നായികമാരാകുന്നു.

കമല്‍ഹാസനും ശ്രുതിഹാസനും ആദ്യമായി ഒന്നിക്കുന്നു എന്ന പ്രത്യേകതയുള്ള ചിത്രം പൂര്‍ണമായും ഒരു കോമഡി എന്‍റര്‍ടെയ്നറാണ്. ഈ ചിത്രത്തില്‍ മലയാളത്തിലെ പ്രമുഖ നടന്‍ സിദ്ദിക്ക് അഭിനയിക്കുന്നു എന്നതാണ് മറ്റൊരു വലിയ വാര്‍ത്ത.

കമല്‍ഹാസന്‍റെ വില്ലനായാണോ സിദ്ദിക്ക് ഈ സിനിമയില്‍ വരുന്നത് എന്ന കാര്യത്തില്‍ അറിവായിട്ടില്ല. എന്തായാലും ഒരു കമല്‍ ചിത്രത്തില്‍ അഭിനയിക്കുന്നതിലൂടെ തമിഴില്‍ ചുവടുറപ്പിക്കാന്‍ സിദ്ദിക്കിന് കഴിയുമെന്ന് പ്രതീക്ഷിക്കാം.

ഇളയരാജ സംഗീതം നല്‍കുന്ന സിനിമ മേയ് 14ന് ലോസാഞ്ചലസില്‍ ചിത്രീകരണം ആരംഭിക്കും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :