എന്തിരന്‍ രണ്ടാമന്‍ വരുന്നു, ഞെട്ടാന്‍ റെഡിയാണോ?

Enthiran2, 2.0, Shankar, Rajanikanth, Bahubali,  എന്തിരന്‍2, 2.0, ഷങ്കര്‍, രജനികാന്ത്, രാജമൌലി
Last Modified ശനി, 2 ജനുവരി 2016 (15:31 IST)
എന്തിരന്‍ രണ്ടാമന്‍ അഥവാ ‘2.0’ അണിയറയില്‍ ഹൈസ്പീഡില്‍ ഒരുങ്ങിക്കൊണ്ടിരിക്കുകയാണ്. ഷങ്കറും രജനികാന്തും ടീമും ചിത്രത്തിന്‍റെ പെര്‍ഫെക്ഷനായി കഠിനാധ്വാനം ചെയ്യുകയാണ്. പുതുവര്‍ഷത്തില്‍ ചിത്രത്തിന്‍റെ ആദ്യലുക്ക് ഷങ്കര്‍ തന്‍റെ ഫേസ്ബുക്ക് പേജ് വഴി പുറത്തുവിട്ടു.

450 കോടി മുതല്‍മുടക്കി നിര്‍മ്മിക്കുന്ന ചിത്രത്തില്‍ എമി ജാക്സണാണ് നായിക. ബോളിവുഡ് സൂപ്പര്‍സ്റ്റാര്‍ അക്ഷയ് കുമാര്‍ ചിത്രത്തില്‍ വില്ലനായെത്തുന്നു. മറ്റൊരു ബോളിവുഡ് താരം നീല്‍ നിതിന്‍ മുകേഷും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.

നിരവ് ഷാ ഛായാഗ്രഹണം നിര്‍വഹിക്കുന്ന സിനിമയ്ക്ക് എ ആര്‍ റഹ്‌മാനാണ് സംഗീതം. മുത്തുരാജ് കലാസംവിധാനം നിര്‍വഹിക്കുന്ന ‘2.0’യുടെ എഡിറ്റര്‍ ആന്‍റണിയാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :