ഈയാഴ്ച സെന്‍സര്‍ ചെയ്യും, 'ഐ' ജനുവരി 9ന്

ഐ, ഷങ്കര്‍, വിക്രം, എമി, വിജയ്, അജിത്
Last Modified ചൊവ്വ, 16 ഡിസം‌ബര്‍ 2014 (16:01 IST)
ഷങ്കറിന്‍റെ ബ്രഹ്‌മാണ്ഡ ചിത്രം 'ഐ' ഈയാഴ്ച സെന്‍സര്‍ ചെയ്യും. ക്ലീന്‍ 'യു' സര്‍ട്ടിഫിക്കേറ്റ് ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാല്‍ ചിത്രത്തിന്‍റെ രണ്ടുമിനിറ്റ് ദൈര്‍ഘ്യമുള്ള പുതിയ ട്രെയിലറിന് 'യു/ എ' സര്‍ട്ടിഫിക്കേറ്റാണ് ലഭിച്ചിരിക്കുന്നത്. ഈയാഴ്ച ട്രെയിലര്‍ യൂട്യൂബില്‍ റിലീസ് ചെയ്യും.

180ലേറെ കോടി രൂപ ചെലവഴിച്ച് ആസ്കാര്‍ രവിചന്ദ്രന്‍ നിര്‍മ്മിച്ച 'ഐ'യില്‍ വിക്രം ഐതിഹാസികമായ പ്രകടനം നടത്തിയിരിക്കുന്നതായാണ് റിപ്പോര്‍ട്ട്. ജനുവരി ഒമ്പതിന് ചിത്രം റിലീസ് ചെയ്യാനുള്ള നീക്കങ്ങള്‍ ദ്രുതഗതിയില്‍ പുരോഗമിക്കുകയാണ്.

തമിഴ്, തെലുങ്ക്, ഹിന്ദി പതിപ്പുകള്‍ ഒരേദിവസം തന്നെ റിലീസ് ചെയ്യാനാണ് പരിപാടി. ഇന്ത്യയില്‍ തന്നെ അയ്യായിരത്തോളം സ്ക്രീനുകളില്‍ റിലീസ് ചെയ്യുമെന്ന് സൂചനയുണ്ട്.

എമി ജാക്സണ്‍ നായികയാകുന്ന സിനിമയുടെ ഛായാഗ്രഹണം പി സി ശ്രീറാം. എ ആര്‍ റഹ്‌മാന്‍ ഈണമിട്ട ഗാനങ്ങള്‍ ഹിറ്റ് ചാര്‍ട്ടില്‍ ഇടം നേടിയിട്ടുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :