അധ്യാപകന്‍റെ കൈവെട്ടിയ സംഭവം സിനിമയാകുന്നു, പ്രൊഫസര്‍ ജോസഫായി നെടുമുടി!

ടി ജെ ജോസഫ്, കൈവെട്ട്, അധ്യപകന്‍, നെടുമുടി, സലോമി, തൊടുപുഴ
Last Modified ചൊവ്വ, 4 ഓഗസ്റ്റ് 2015 (15:20 IST)
ചോദ്യപേപ്പര്‍ വിവാദവുമായി ബന്ധപ്പെട്ട് ന്യൂമാന്‍സ് കോളജിലെ അധ്യാപകന്‍ ടി ജെ ജോസഫിന്‍റെ കൈവെട്ടിയ സംഭവം സിനിമയാകുന്നു. അധ്യാപകന്‍റെ വേഷത്തില്‍ നെടുമുടി വേണു അഭിനയിക്കും. ‘മുല്ലപ്പൂ വിപ്ലവം’ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്.

‘പുതപ്പ്’ എന്ന സിനിമ ചെയ്ത വാള്‍ട്ടര്‍ ഡിക്രൂസ് ആണ് ‘മുല്ലപ്പൂ വിപ്ലവം’ ഒരുക്കുന്നത്. കരമന സുധീര്‍, ഇന്ദ്രന്‍സ്, അലിയാര്‍, എം ആര്‍ ഗോപകുമാര്‍, പി ശ്രീകുമാര്‍, സോന നായര്‍ തുടങ്ങിയവരും ഈ ചിത്രത്തില്‍ അഭിനയിക്കുന്നു.

പ്രൊഫസര്‍ ടി ജെ ജോസഫിന്‍റെ പ്രൊഫഷണല്‍ ജീവിതത്തിലൂടെയും വ്യക്തിജീവിതത്തിലൂടെയുമുള്ള സഞ്ചാരമാണ് മുല്ലപ്പൂ വിപ്ലവം. ചോദ്യപേപ്പര്‍ വിവാദം മുതല്‍ ഒരുപാട് സംഘര്‍ഷഭരിതമായ മുഹൂര്‍ത്തങ്ങളിലൂടെ കടന്നു പോയ ജീവിതമാണ് ടി ജെ ജോസഫിന്‍റേത്. ഒളിവില്‍ പോയതും കീഴടങ്ങിയതും റിമാന്‍ഡിലായതും അപായപ്പെടുത്തലുകളില്‍ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ടതും ഒടുവില്‍ ആക്രമണത്തിനിരയായതും കോളജില്‍ നിന്ന് പിരിച്ചുവിടപ്പെട്ടതും ഭാര്യയുടെ ആത്മഹത്യയുമെല്ലാം സിനിമയിലും പരാമര്‍ശിക്കപ്പെടും.

കേരളം ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ഈ സംഭവം സിനിമയാകുമ്പോള്‍ അത് ഏറെ ശ്രദ്ധിക്കപ്പെടുന്ന പ്രൊജക്ടായി മാറുമെന്ന് തീര്‍ച്ചയാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :