അക്ഷര ഹാസന്‍ ഇനി അജിത്തിന്‍റെ നായിക!

അജിത്തിന് അക്ഷര ഹാസന്‍ നായിക, കാജലും!

Akshara, Akshara hassan, Ajith, Thala, Thala 57, Siva, Kajol Agarwal, അക്ഷര ഹാസന്‍, അജിത്, തല, തല 57, സിവ, കാജല്‍ അഗര്‍വാള്‍
Last Modified ബുധന്‍, 20 ജൂലൈ 2016 (18:53 IST)
കമല്‍ഹാസന്‍റെ ഇളയമകള്‍ അക്ഷര ഹാസന്‍ ഇനി ‘തല’ അജിത്തിന്‍റെ നായിക. അജിത്തിന്‍റെ അമ്പത്തിയേഴാം ചിത്രത്തിലാണ് അക്ഷര ഹാസന്‍ അജിത്തിന്‍റെ രണ്ടാം നായിക ആകുന്നത്. കാജല്‍ അഗര്‍വാളാണ് ചിത്രത്തിലെ പ്രധാന നായിക.

ശിവ സംവിധാനം ചെയ്യുന്ന ഈ സിനിമയില്‍ ഈ കഥാപാത്രത്തിനായി ആദ്യം റിതിക സിംഗിനെയാണ് പരിഗണിച്ചത്. എന്നാല്‍ ഒടുവില്‍ അക്ഷര ഹാസനിലേക്ക് ശിവയും കൂട്ടരും എത്തുകയായിരുന്നു.

വീരത്തിനും വേതാളത്തിനും ശേഷം അജിത്തിനെ നായകനാക്കി ശിവ സംവിധാനം ചെയ്യുന്ന ചിത്രമാണിത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :