ത്രില്ലടിപ്പിക്കാന്‍ അര്‍ജുനും സംയുക്തയും ഷൈനും, വൂള്‍ഫ് ഫസ്റ്റ് ലുക്ക് എത്തി

കെ ആര്‍ അനൂപ്| Last Modified തിങ്കള്‍, 22 ഫെബ്രുവരി 2021 (17:13 IST)

സംയുക്ത മേനോന്‍, അര്‍ജുന്‍ അശോകന്‍, ഷൈന്‍ ടോം ചാക്കോ, ജാഫര്‍ ഇടുക്കി എന്നിവര്‍ പ്രധാനവേഷത്തിലെത്തുന്ന വൂള്‍ഫ് ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവന്നു. അപ്രതീക്ഷിത സംഭവങ്ങളും സസ്‌പെന്‍സും നിറഞ്ഞ പക്ക ത്രില്ലര്‍ ചിത്രമാണിത്.

പ്രശസ്ത നോവലിസ്റ്റ് ജി ആര്‍ ഇന്ദുഗോപന്‍ എഴുതിയ ചെറുകഥയെ അടിസ്ഥാനമാക്കിയാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. കല്യാണം നടക്കാന്‍ പോകുന്ന പെണ്ണിന്റെ വീട്ടില്‍ ഒരു ദിവസം താമസിക്കേണ്ടി വരുന്ന വരനും തുടര്‍ന്നുണ്ടാകുന്ന സംഭവവികാസങ്ങളുമാണ് സിനിമ പറയുന്നത്. കല്യാണ ചെക്കനോട് വലിയ താല്‍പര്യമില്ലാത്ത കഥാപാത്രത്തെയാണ് സംയുക്ത മേനോന്‍ അവതരിപ്പിക്കുന്നത്.ഒരു പോലീസ് ഓഫീസറുടെ വേഷത്തിലാണ് ഷൈന്‍ ടോം ചാക്കോ എത്തുന്നത്. കല്യാണ ചെക്കനായി അര്‍ജുന്‍ അശോകനും അഭിനയിക്കുന്നു. ''ഷേക്‌സ്പിയര്‍ എം.എ മലയാളം', 'ഒരിടത്തൊരു പോസ്റ്റ് മാന്‍' തുടങ്ങിയ ചിത്രങ്ങള്‍ക്ക് ശേഷം ഷാജി അസീസ് സംവിധാനം ചെയ്യുന്ന ചുരുങ്ങിയ കഥാപാത്രങ്ങള്‍ മാത്രമുള്ള ഇമോഷണല്‍ ത്രില്ലര്‍ ആണെന്നും പറയപ്പെടുന്നു.

ഫൈസ് സിദ്ദിഖ് ഛായാഗ്രഹണം നിര്‍വഹിക്കുന്നു. രഞ്ജിന്‍ രാജ് ആണ് ചിത്രത്തിനായി സംഗീതം ഒരുക്കുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :