‘കിലോമീറ്റേഴ്സ് ആന്‍റ് കിലോമീറ്റേഴ്സ്’ - മോഹന്‍ലാലിന്‍റെ ഡയലോഗില്‍ ടോവിനോയ്ക്ക് എന്ത് കാര്യം?

മോഹന്‍ലാല്‍, ടോവിനോ തോമസ്, ലൂസിഫര്‍, പൃഥ്വിരാജ്, ദിലീപ്, Mohanlal, Tovino Thomas, Lucifer, Prithviraj, Dileep
BIJU| Last Modified ചൊവ്വ, 23 ഒക്‌ടോബര്‍ 2018 (14:57 IST)
ടോവിനോ തോമസിന് കൈനിറയെ പടമുണ്ട്. ഒരു പ്രൊജക്ടില്‍ നിന്ന് മറ്റൊന്നിലേക്ക് പറന്നുനടന്ന് അഭിനയിക്കുകയാണ് താരം. മോഹന്‍ലാലിനൊപ്പം ‘ലൂസിഫര്‍’ ചെയ്തുകൊണ്ടിരിക്കുന്ന ടോവിനോ പുതിയ ചിത്രത്തിന്‍റെ കരാറില്‍ ഒപ്പിട്ടു. ആ സിനിമയ്ക്കും ഒരു മോഹന്‍ലാല്‍ കണക്ഷന്‍ ഉണ്ട്.

ടോവിനോയുടെ പുതിയ സിനിമയ്ക്ക് പേര് ‘കിലോമീറ്റേഴ്സ് ആന്‍റ് കിലോമീറ്റേഴ്സ്’ എന്നാണ്. പ്രശസ്തമായ മോഹന്‍ലാല്‍ ഡയലോഗില്‍ നിന്ന് പിറന്ന ഒരു പേര്. ചിത്രം സംവിധാനം ചെയ്യുന്നത് ജിയോ ബേബി ആണ്.

നിരൂപക പ്രശംസ നേടിയ ‘2 പെണ്‍കുട്ടികള്’‍, കുഞ്ഞുദൈവം തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകനാണ് ജിയോ ബേബി. കുഞ്ഞിരാമായണത്തിന്‍റെ എഴുത്തുകാരന്‍ ദീപു പ്രദീപ് ആണ് ജിയോ ബേബിക്കൊപ്പം കിലോമീറ്റേഴ്സ് ആന്‍റ് കിലോമീറ്റേഴ്സ് എഴുതുന്നത്.

ചിത്രത്തിലെ നായിക ഒരു വിദേശ വനിത ആയിരിക്കും. ഏറെ നര്‍മ്മ മുഹൂര്‍ത്തങ്ങളുള്ള ഒരു പ്രണയചിത്രമായിരിക്കും ഇത്. അമേരിക്കയില്‍ നിന്നൊരു പെണ്‍കുട്ടി ഇന്ത്യ കാണാന്‍ എത്തുകയും തനി നാട്ടിന്‍‌പുറത്തുകാരനായ ടോവിനോയെ പ്രണയിക്കുന്നതുമാണ് കഥ.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :