ആസിഡ് ആക്രമണത്തിന്‍റെ ഇരയായി പാര്‍വതി; അണിയറയില്‍ ഒരു കിടിലന്‍ ചിത്രം!

ശനി, 6 ഒക്‌ടോബര്‍ 2018 (15:10 IST)

Parvathy, Tovino Thomas, Asif Ali, പാര്‍വതി, ടോവിനോ തോമസ്, ആസിഫ് അലി

പാര്‍വതിയും ടോവിനോ തോമസും ആസിഫ് അലിയും ഒന്നിക്കുന്ന ഒരു കിടിലന്‍ ചിത്രം അണിയറയില്‍ ഒരുങ്ങുന്നു. ഈ സിനിമയില്‍ പാര്‍വതി ആസിഡ് ആക്രമണത്തിന്‍റെ ഇരയായ യുവതിയായാണ് അഭിനയിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍.
 
രാജേഷ് പിള്ളയുടെ സഹായി ആയിരുന്ന മനു അശോകന്‍ സംവിധാനം ചെയ്യുന്ന ഈ സിനിമയ്ക്ക് തിരക്കഥയെഴുതുന്നത് സഞ്ജയ് - ബോബി ടീമാണ്. ഗോപി സുന്ദര്‍ സംഗീതം നിര്‍വഹിക്കുന്ന സിനിമയുടെ ക്യാമറ മുകേഷ് മുരളീധരന്‍. എഡിറ്റിംഗ് മഹേഷ് നാരായണന്‍.
 
സമൂഹത്തില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെടുന്ന ആസിഡ് ആക്രമണ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ അതിതീവ്രമായ ഒരു കഥയാണ് ചിത്രം കൈകാര്യം ചെയ്യുന്നത്. രണ്‍ജി പണിക്കര്‍, പ്രതാപ് പോത്തന്‍, പ്രേം പ്രകാശ് തുടങ്ങിയവരും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. 
 
കൊച്ചി, മുംബൈ, ആഗ്ര എന്നിവിടങ്ങളിലായി ചിത്രീകരണം ആരംഭിക്കുന്ന സിനിമയ്ക്ക് ഇനിയും പേര് നിശ്ചയിച്ചിട്ടില്ല. എസ് ക്യൂബ് എന്ന പുതിയ കമ്പനിയാണ് ചിത്രം നിര്‍മ്മിക്കുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

സിനിമ

news

അവസരങ്ങൾ ലഭിക്കുന്നില്ല; അനുഷ്ക ഷെട്ടി അഭിനയം നിർത്തുന്നു?!

അനുഷ്ക ഷെട്ടിയെന്ന് പേരു കേൾക്കുമ്പോൾ ഓർമ വരിക രാജകുമാരിയായി അഭിനയിച്ച അരുന്ധതി, ബാഹുബലി, ...

news

പാർവതിക്ക് നായകൻമാരായി ടോവിനോയും ആസിഫ് അലിയും?

ശക്തമായ സ്‌ത്രീകഥാപാത്രങ്ങളെ അവതരിപ്പിച്ച് പ്രേക്ഷക കൈയടി നേടിയ നടിയാണ് പാർവതി ...

news

ഡെറിക് കീഴടക്കിയത് വമ്പൻ റെക്കോർഡുകൾ, അബ്രഹാമിന്റെ സന്തതികളുടെ ഫൈനൽ കളക്ഷൻ പുറത്ത്!

മമ്മൂട്ടി ആരാധകർ ഏറെ ആഘോഷമാക്കിയ ചിത്രമാണ് അബ്രഹാമിന്റെ സന്തതികൾ. ഹനീഫ് അദേനി- മമ്മൂട്ടി- ...

news

ലൈംഗിക പീഢനത്തെ കുറിച്ച് കജോളിനും ചിലതൊക്കെ പറയാനുണ്ട്- ഞെട്ടിയത് ആരാധകർ

തനിക്ക് നേരെ നടന്ന ലൈംഗികാതിക്രമത്തെ കുറിച്ച് തുറന്ന് പറഞ്ഞ ബോളിവുഡ് നടി തനുശ്രീ ...

Widgets Magazine