മമ്മൂട്ടിക്കൊപ്പം സ്‌ക്രീന്‍ സ്‌പേസ് പങ്കിടാന്‍ തെലുങ്ക് താരം അനസൂയ ഭരദ്വാജ്,'ഭീഷ്മ പര്‍വ്വം' ഒരുങ്ങുന്നു

കെ ആര്‍ അനൂപ്| Last Modified തിങ്കള്‍, 22 ഫെബ്രുവരി 2021 (09:18 IST)

മമ്മൂട്ടിയുടെ ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ഭീഷ്മ പര്‍വ്വം.താരത്തിന്റെ പുത്തന്‍ ലുക്ക്
തന്നെയാണ് ഈ സിനിമയുടെ പ്രധാന ആകര്‍ഷണം. ബിലാലിന് മുമ്പ് അമല്‍ നീരദ് ഒരുക്കുന്ന ചിത്രത്തില്‍ വന്‍ താരനിര തന്നെ അണിനിരക്കുന്നുണ്ട്.സൗബിന്‍, ഷൈന്‍ ടോം ചാക്കോ, ശ്രീനാഥ് ഭാസി, മാല പാര്‍വതി, ലെന എന്നിവരാണ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്.തെലുങ്ക് നടി അനസൂയ ഭരദ്വാജ് മമ്മൂട്ടിയുടെ ഭീഷ്മ പര്‍വ്വത്തിലൂടെ മോളിവുഡില്‍ അരങ്ങേറ്റം കുറിക്കാന്‍ ഒരുങ്ങുകയാണ്.

അതേസമയം നടിയുടെ കഥാപാത്രത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.ശക്തമായ വേഷത്തില്‍ തന്നെയാണ് താരം എത്തുന്നത് എന്നാണ് പറയപ്പെടുന്നത്. മാത്രമല്ല യാത്ര എന്ന തെലുങ്ക് ചിത്രത്തില്‍ മമ്മൂട്ടിയുടെ കൂടെ അനസൂയ സ്‌ക്രീന്‍ സ്‌പേസ് പങ്കിട്ടിട്ടുണ്ട്. ഇത് മെഗാസ്റ്റാറിനൊപ്പമുളള നടിയുടെ രണ്ടാമത്തെ ചിത്രം കൂടിയാണിത്.

മമ്മൂട്ടി ഗ്യാങ്ങ്സ്റ്റര്‍ റോളിലാണ് ചിത്രത്തില്‍ അഭിനയിക്കുന്നതെന്നും പറയപ്പെടുന്നു. 14 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം മെഗാസ്റ്റാര്‍ അമല്‍ നീരദിനൊപ്പം ഒന്നിക്കുമ്പോള്‍ പ്രതീക്ഷകള്‍ വളരെ വലുതാണ്. 'ബിഗ് ബി'യുടെ തുടര്‍ച്ചയായ' ബിലാല്‍ 'എന്ന ചിത്രം നേരത്തെ ആരംഭിക്കേണ്ടതായിരുന്നു. നിലവിലെ സാഹചര്യത്തില്‍ അത് നീളുകയായിരുന്നു. ഭീഷ്മപര്‍വ്വം പൂര്‍ത്തിയായതിനുശേഷം ഈ സിനിമയുടെ ജോലികള്‍ ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :