രഞ്ജിത് - പൃഥ്വിരാജ് ചിത്രം പുരോഗമിക്കുന്നു, പാര്‍വതി നായിക

ബുധന്‍, 10 ജനുവരി 2018 (14:07 IST)

Widgets Magazine
Ranjith, Prithviraj, Anjali Menon, Nazriya Nazim, Parvathy, Nandanam, Bangalore Days, രഞ്ജിത്, പൃഥ്വിരാജ്, അഞ്ജലി മേന്ന്, നസ്രിയ നസീം, പാര്‍വതി

നന്ദനം എന്ന ചിത്രത്തിലൂടെ മലയാള സിനിമയുടെ തിരുമുറ്റത്തേക്ക് പൃഥ്വിരാജ് എന്ന നടനെ കൈപിടിച്ച് ആനയിച്ചത് സംവിധായകന്‍ രഞ്ജിത് ആയിരുന്നു. ഇന്ത്യന്‍ റുപ്പി, തിരക്കഥ, അമ്മക്കിളിക്കൂട് തുടങ്ങിയ രഞ്ജിത് തിരക്കഥകളില്‍ പൃഥ്വിക്ക് മികച്ച കഥാപാത്രങ്ങളെ ലഭിക്കുകയും ചെയ്തു.
 
ഇപ്പോഴിതാ രഞ്ജിത്തും പൃഥ്വിരാജും വീണ്ടും ഒന്നിക്കുന്നു. എന്നാല്‍ തിരക്കഥയോ സംവിധാനമോ അല്ല ഇത്തവണ അഭിനേതാവായാണ് രഞ്ജിത് എത്തുന്നതെന്ന് മാത്രം. പൃഥ്വിരാജിന്‍റെയും നസ്രിയയുടെയും പിതാവായി രഞ്ജിത് അഭിനയിക്കുന്ന സിനിമ സംവിധാനം ചെയ്യുന്നത് അഞ്ജലി മേനോനാണ്.
 
സ്നേഹബന്ധങ്ങളുടെ കഥ പറയുന്ന ചിത്രത്തില്‍ പാര്‍വതിയാണ് പൃഥ്വിയുടെ നായിക. ബാംഗ്ലൂര്‍ ഡെയ്സിന് ശേഷം അഞ്ജലി മേനോന്‍ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. പൃഥ്വിരാജ് അഭിനയിച്ച രഞ്ജിത് ചിത്രമായ ‘തിരക്കഥ’യില്‍ സുപ്രധാനമായ ഒരു കഥാപാത്രത്തെ രഞ്ജിത് അവതരിപ്പിച്ചിട്ടുണ്ട്.
 
ഊട്ടിയാണ് പ്രധാന ലൊക്കേഷന്‍. ദുബായിലും ഈ സിനിമയുടെ ചിത്രീകരണം നടക്കുന്നുണ്ട്. രജപുത്ര രഞ്ജിത്താണ് ചിത്രം നിര്‍മ്മിക്കുന്നത്.Widgets Magazine
Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

സിനിമ

news

മമ്മൂട്ടിയുടെയും മോഹൻലാലിന്റേയും ഡയലോഗുകൾ പറഞ്ഞ് ആരാധകരെ കൈയ്യിലെടുത്ത് സൂര്യ!

മലയാളത്തിന്‌റെ പ്രിയ താരങ്ങളായ മമ്മൂട്ടിയുടെയും മോഹന്‍ലാലിന്‌റെയും ഡയലോഗുകള്‍ പറഞ്ഞ് ...

news

അന്ന് മോഹൻലാലിനു വേണ്ടി എത്തി, ഇന്ന് ജയസൂര്യക്ക് വേണ്ടിയും!

മോഹൻലാൽ നായകനായ ചിത്രമായിരുന്നു നമ്പർ 20 മദ്രാസ് മെയിൽ. ടോണി കുരിശിങ്കലായി മോഹൻലാൽ ...

news

മറാത്തിയില്‍ മോഹന്‍ലാല്‍ മിന്നിത്തിളങ്ങി, മലയാളത്തിലെ ഏറ്റവും മികച്ച സിനിമ!

ഇന്ന് മലയാള സിനിമകള്‍ക്ക് അതിരുകളില്ല. ഏത് ഭാഷയിലെ ആളുകളിലേക്കും ഇന്ന് മലയാള ചിത്രങ്ങള്‍ ...

news

കര്‍ണനാകാന്‍ മമ്മൂട്ടിയോട് മത്സരിക്കുന്ന വിക്രം ഓര്‍ക്കുന്നുണ്ടാവുമോ ധ്രുവം?

1993ല്‍ റിലീസായ ധ്രുവം മമ്മൂട്ടിയുടെ ഏറ്റവും കരുത്തുറ്റ ഒരു കഥാപാത്രത്തെയാണ് മലയാള ...

Widgets Magazine