മമ്മൂട്ടിയുടെ വിരൽത്തുമ്പിൽ ഒടിയന്റെ ‘ഒടിവിദ്യകൾ’, കോരിത്തരിച്ച് ആരാധകർ!

ചൊവ്വ, 7 ഓഗസ്റ്റ് 2018 (15:24 IST)

മലയാളത്തിലെ അടുത്ത 100 കോടി ക്ലബ് പ്രതീക്ഷയാണ് ഒടിയന്‍. മോഹന്‍ലാല്‍ നായകനാകുന്ന ഈ ഒരുപാടുപേരുടെ സ്വപ്ന സാക്ഷാത്കാരമാണ്. ആന്‍റണി പെരുമ്പാവൂര്‍ നിര്‍മ്മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ശ്രീകുമാര്‍ മേനോനാണ്. 
 
ചിത്രത്തിന്റെ ട്രെയിലർ ഓഗസ്ത് 15ന് റിലീസ് ചെയ്യും. മെഗാസ്റ്റാർ മമ്മൂട്ടിയായിരിക്കും ചിത്രത്തിന്റെ ട്രെയിലർ പുറത്തുവിടുക എന്നാണ് റിപ്പോർട്ടുകൾ. എന്നാൽ, ഇക്കാര്യം സംബന്ധിച്ച് ഒടിയന്റെ അണിയറ പ്രവർത്തകർ ഔദ്യോഗികമായി ഒന്നും അറിയിച്ചിട്ടില്ല. 
 
നേരത്തേ, ചിത്രത്തിന്‍റെ നരേഷന്‍ മമ്മൂട്ടിയുടെ ഗാംഭീര്യമുള്ള ശബ്ദത്തിലാകുമെന്ന് സൂചനകളുണ്ടായിരുന്നു. ഭൂമിയിലെ അവസാനത്തെ ഒടിയനെക്കുറിച്ചുള്ള മമ്മൂട്ടിയുടെ വിവരണത്തോടെയാണത്രേ സിനിമ ആരംഭിക്കുന്നതെന്നായിരുന്നു റിപ്പോർട്ടുകൾ. 
 
കഴിഞ്ഞ വര്‍ഷം മോഹന്‍ലാലിന്‍റെ ‘1971 ബിയോണ്ട് ബോര്‍ഡേഴ്സ്’ എന്ന മേജര്‍ രവി ചിത്രത്തിന്‍റെ നരേഷനും മമ്മൂട്ടിയായിരുന്നു. മമ്മൂട്ടിയും മോഹന്‍ലാലും ഇത്തരത്തില്‍ പരസ്പരം സഹകരിക്കുന്നത് പതിവാണ്. ഒടിയന്‍റെ പകിട്ടിന് മമ്മൂട്ടിയുടെ ശബ്ദസാന്നിധ്യം മാറ്റുകൂട്ടുമെന്നതില്‍ സംശയമില്ല.
 
ഒക്ടോബറില്‍ പ്രദര്‍ശനത്തിനെത്തുന്ന ഒടിയന്‍റെ ആക്ഷന്‍ കോറിയോഗ്രഫി പീറ്റര്‍ ഹെയ്ന്‍ നിര്‍വഹിക്കും. നരനും പുലിമുരുകനുമൊക്കെ ക്യാമറയിലാക്കിയ ഷാജി കുമാറാണ് ഒടിയന്‍റെ ഛായാഗ്രഹണം. മഞ്ജു വാര്യര്‍, പ്രകാശ് രാജ് തുടങ്ങിയ വന്‍ താരനിരയാണ് ഒടിയനിലുള്ളത്. 
 
എന്തായാലും മലയാളത്തിലെ എക്കാലത്തെയും ചെലവേറിയ സിനിമ ഏറ്റവും മികച്ച രീതിയില്‍ അവതരിപ്പിക്കാനാണ് അണിയറപ്രവര്‍ത്തകര്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. 



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

സിനിമ

news

റോഷന്‍ ആന്‍ഡ്രൂസ് ചിത്രത്തില്‍ പരുക്കന്‍ പൊലീസ് ഓഫീസറായി മമ്മൂട്ടി?

റോഷന്‍ ആന്‍ഡ്രൂസും മമ്മൂട്ടിയും ഒന്നിക്കുന്നതായി സൂചനകള്‍. ‘കായംകുളം കൊച്ചുണ്ണി’ക്ക് ശേഷം ...

news

'പിറന്നാൾ ആശംസയ്‌ക്കൊപ്പം മമ്മൂക്ക തന്ന സമ്മാനം': മനസ്സ് തുറന്ന് അനു സിത്താര

മെഗാസ്റ്റാറിനൊപ്പം 'ഒരു കുട്ടനാടൻ ബ്ലോഗി'ൽ മുഴുനീള കഥാപാത്രം ചെയ്യാൻ കഴിഞ്ഞതിന്റെ ...

news

30 വർഷം മുൻപിറങ്ങിയ സംഘം എന്ന ചിത്രത്തിലെ മമ്മൂട്ടിക്ക് ഇതിലും പ്രായമുണ്ടായിരുന്നു: ലാലു അലക്സ്

സേതു ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ഒരു കുട്ടനാടൻ ബ്ലോഗ്’. ചിത്രത്തിൽ ലാലു ...

news

മമ്മൂട്ടിച്ചിത്രത്തിന് പേര് ക്ഷത്രിയം, ഷാജിക്കും രണ്‍ജിക്കും താല്‍പ്പര്യമില്ല!

ദി കിംഗ് എന്ന സിനിമ മറക്കാന്‍ കഴിയുമോ മലയാളികള്‍ക്ക്? ഷാജി കൈലാസ് - രണ്‍ജി പണിക്കര്‍ ...

Widgets Magazine