ആ ഗുസ്തിക്കാരി സുന്ദരി ഇനി പ്രിഥ്വിയുടെ നായിക

Sumeesh| Last Modified തിങ്കള്‍, 21 മെയ് 2018 (16:26 IST)
ഗോദ എന്ന സിനിമയിലെ ഗുസ്തിക്കാരിയിലൂടെ മലയാളികൾക്ക് പ്രിയങ്കരിയായ വാമിക ഗബ്ബി പ്രിഥ്വിരാജിന്റെ നായികയാകുന്നു. സോണി പിക്ചേഴ്സുമായി യോജിച്ച് പ്രിഥ്വിരാജ് നിർമ്മിക്കുന്ന ‘നയൻ‘ എന്ന ചിത്രത്തിലാണ് വാമിക പ്രിഥ്വിരാജിന്റെ നായികയാകുന്നത്.

പ്രിഥ്വിരാജ് തന്നെയാണ് ചിത്രത്തിന്റെ പുതിയ പോസ്റ്റർ ഫേസ്ബുക്കിലൂടെ പുറത്ത് വിട്ട് ഇക്കാര്യം അറിയിച്ചത്.ചിത്രത്തിൽ ഇവ എന്ന കഥാപാത്രത്തെയാണ് വാമിക അവതരിപ്പിക്കുന്നത്.
ജെനൂസ് മുഹമ്മദാണ് ചിത്രം സംവിധാനം ചെയ്യുന്നത് ഹിമാലയത്തിന്റെ മഞ്ഞുമലകളുടെ പശ്ചാത്തലത്തിലാണ് ചിത്രം ഒരുങ്ങുന്നത്.ചിത്രത്തിന്റെ മോഷൻ പോസ്റ്റർ കഴിഞ്ഞ ആഴ്ച അണിയറപ്രവർത്തകർ പുറത്തുവിട്ടിരുന്നു.

ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :