തീയറ്ററുകളിൽ പിടിമുറുക്കാൻ ‘നീരാളി‘ ജൂൺ 14ന് എത്തില്ല

ഞായര്‍, 27 മെയ് 2018 (11:44 IST)

ആരാധകർ ആകംക്ഷയോടെ കാത്തിരിക്കുന്ന മോഹൻലാൽ ചിത്രം നിരളിയുടെ റിലീസിംഗ്  മാറ്റിവച്ചു. നേരത്തെ ജൂൺ 14ന് സിനിമ തീയറ്ററുകളി എത്തും എന്നായിരുന്നു അറിയിച്ചിരുന്നത്. എന്നാൽ സിനിമ തൊട്ടടുത്ത ദിവസം ജൂൺ 15നേ തീയറ്ററുകളിൽ എത്തു എന്ന് അണിയറ പ്രവർത്തകർ അറിയിച്ചു.
 
സണ്ണി ജോർജ്ജ് എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ മോഹൻലാൽ അവതരിപ്പിക്കുന്നത്. ആക്ഷന് പ്രാധാന്യമുള്ള ഒരു ത്രില്ലർ ചിത്രമാണ് നീരാളി. ചിത്രത്തിൽ മോഹൻലാലിന്റെ നായികയായി എത്തുന്നത് നാസിയ മൊയ്ദുവാണ്. 
 
മോഹൻലാലിന്റെ ഭാര്യയുടെ കഥാപാത്രത്തെയാണ് നാദിയ അവതരിപ്പിക്കുന്നത്. നോക്കത്താദൂരത്ത് കണ്ണും നട്ട് എന്ന ചിത്രത്തിനു ശേഷം ഇരുവരും വിണ്ടും ഒന്നിക്കുന്ന ചിത്രം എന്ന പ്രത്യേകതകൂടിയുണ്ട് നീരാളിക്ക്. സായികുമാര്‍, സുരാജ്, ദിലീഷ് പോത്തന്‍ എന്നീവർ ചിത്രത്തിൽ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
 
ദസ്‌തോല, എസ്ആര്‍കെ എന്നീ ബോലിവുഡ് ചിത്രങ്ങൾ സംവിധാനം ചെയ്ത  അജോയ് വർമ്മയുടെ ആദ്യ മലയാള സിനിമയാണ് നീരാളി. അജോയ് തന്നെയാണ് ചിത്രത്തിന്റെ എഡിറ്റിംഗ് കൈകാര്യം ചെയ്യുന്നതും. സാജു തോമസാണ് ചിത്രത്തിനായി തിരക്കഥ ഒരുക്കിയിരിക്കുന്നത്. മൂണ്‍ഷോട്ട് എന്റര്‍ടൈന്‍മെന്റിന്റെ ബാനറിൽ സന്തോഷ് ടി കുരുവിളയാണ് ചിത്രം നിർമ്മിക്കുന്നത്. ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

സിനിമ

news

മമ്മൂട്ടിയുടെ മറവത്തൂര്‍ കനവ് മോഹന്‍ലാലിന്‍റെ കന്‍‌മദത്തെ പിന്നിലാക്കിയ കഥ!

വലിയ ഹിറ്റുകള്‍ തനിയെ ജനിക്കുകയാണ് എന്ന് ആരൊക്കെ പറഞ്ഞാലും ഹിറ്റുകള്‍ക്ക് ഒരു ...

news

ബ്രഹ്മാണ്ഡചിത്രം മാമാങ്കത്തിൽ മമ്മൂട്ടിക്കൊപ്പം പടപൊരുതാൻ മണികണ്ഠൻ ആചാരിയും

മമ്മൂട്ടി നായകനാകുന്ന ബ്രഹ്മാണ്ഡചിത്രമായ മാമാങ്കം അണിയറയിൽ ഒരുങ്ങുകയാണ്. ഓരോ നിമിഷവും ...

news

ഇരുമ്പ് തിരൈ; ബിജെപിയെ ചൊടിപ്പിച്ച രംഗം പുറത്ത്

ആധാറിനെയും ഡിജിറ്റൽ ഇന്ത്യയെയും അപമാനിക്കുന്ന തരത്തിലുള്ള രംഗങ്ങൾ ഉണ്ടെന്ന് പറഞ്ഞ് റിലീസ് ...

news

ദേഷ്യത്തിലായിരുന്നു അവൾ, വീട്ടിലേക്ക് കയറിവന്ന് ഭർത്താവിനെ തല്ലാനൊരുങ്ങി: രാധികയെ കുറിച്ച് നളിനി

തമിഴ് സിനിമയിലെ അടുത്ത സുഹൃത്തുക്കളാണ് മുന്‍കാല നായികമാരായ രാധികയും നളിനിയും. സിനിമാ ...

Widgets Magazine