Widgets Magazine
Widgets Magazine

കേരളമാകെ മാസ്റ്റര്‍പീസ് മാനിയ, മമ്മൂട്ടി തരംഗം; റെക്കോര്‍ഡുകള്‍ തകരാന്‍ മണിക്കൂറുകള്‍ മാത്രം!

ബുധന്‍, 20 ഡിസം‌ബര്‍ 2017 (14:25 IST)

Widgets Magazine
മാസ്റ്റര്‍പീസ്, മമ്മൂട്ടി, ഉദയ്കൃഷ്ണ, അജയ് വാസുദേവ്, വരലക്ഷ്മി, സന്തോഷ് പണ്ഡിറ്റ്, Mammootty, Udaykrishna, Varalakshmi, Ajay Vasudev, Master Piece, Santhosh Pandit

ഉദയ്കൃഷ്ണയുടെ തിരക്കഥയില്‍ അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന ‘മാസ്റ്റര്‍പീസ്’ ഗ്രേറ്റ്ഫാദറിന്‍റെ കരുത്തനായ പിന്‍‌ഗാമിയായാണ് ഏവരും കാണുന്നത്. മലയാളത്തിന്‍റെ അടുത്ത ഇന്‍ഡസ്ട്രി ഹിറ്റായി ഈ സിനിമ മാറുമെന്നാണ് സൂചന. ഈ സിനിമയില്‍ മമ്മൂട്ടിയുടെ സൂപ്പര്‍ ആക്ഷന്‍ രംഗങ്ങളുണ്ട്. മാസ് ഡയലോഗുകളും നല്ല പാട്ടുകളും ആവേശമുണര്‍ത്തുന്ന നൃത്തരംഗങ്ങളുമുണ്ട്. പുലിമുരുകന് ശേഷം ഉദയ്കൃഷ്ണയുടെ തൂലികക്കരുത്തില്‍ ഒരു വമ്പന്‍ ഹിറ്റിന് സാധ്യത തെളിയുകയാണ്. മാസ്റ്റര്‍ പീസ് വ്യാഴാഴ്ച റിലീസ് ചെയ്യുകയാണ്.
 
റിലീസ് ചെയ്യാന്‍ മണിക്കൂറുകള്‍ മാത്രം ശേഷിക്കെ കേരളക്കരയാകെ മാസ്റ്റര്‍ പീസ് മാനിയയാണ്. മമ്മൂട്ടി ഈ സിനിമയില്‍ ഉപയോഗിക്കുന്ന ഷര്‍ട്ട് ഇപ്പോള്‍ തന്നെ തരംഗമായിക്കഴിഞ്ഞു. മാസ്റ്റര്‍പീസില്‍ മമ്മൂട്ടി അവതരിപ്പിക്കുന്ന കഥാപാത്രത്തിന് പേര് എഡ്വേര്‍ഡ് ലിവിംഗ്സ്റ്റണ്‍. ഇംഗ്ലീഷ് പ്രൊഫസറാണ്. ഒരു പരുക്കന്‍ കഥാപാത്രം. തല്ലിനുതല്ല്, ചോരയ്ക്ക് ചോര എന്ന മട്ടിലൊരു കഥാപാത്രം. ആരുടെയും വില്ലത്തരം എഡ്വേര്‍ഡിന്‍റെയടുത്ത് ചെലവാകില്ല. 
 
ട്രാവന്‍‌കൂര്‍ മഹാരാജാസ് കോളജിലെ വില്ലന്‍‌മാരായ കുട്ടികളെ മര്യാദ പഠിപ്പിക്കാന്‍ എത്തുന്ന ഇംഗ്ലീഷ് പ്രൊഫസറാണ് എഡ്വേര്‍ഡ് ലിവിംഗ്സ്റ്റണ്‍. ചട്ടമ്പിയായ ഒരു കോളജ് പ്രൊഫസറാണ് ഇയാള്‍. സ്ഥിരം അടിപിടിയും പൊലീസ് സ്റ്റേഷനും ഗാംഗ് വാറുമൊക്കെയായി നടക്കുന്ന കുട്ടികള്‍ പഠിക്കുന്ന ഒരു കോളജില്‍ അവരെ മെരുക്കാനായാണ് അയാള്‍ നിയോഗിക്കപ്പെടുന്നത്. അയാള്‍ ആ കോളജിലെ പൂര്‍വ്വ വിദ്യാര്‍ത്ഥി കൂടിയാണ്. അവിടെ പഠിച്ചിരുന്നപ്പോള്‍ ഇത്രയും പ്രശ്നക്കാരനായ ഒരു വിദ്യാര്‍ത്ഥി വേറെ ഉണ്ടായിരുന്നില്ല. ആ സ്വഭാവം അറിയാവുന്നതുകൊണ്ടുതന്നെയാണ് എഡ്ഡിയെ പ്രിന്‍സിപ്പല്‍ കോളജിലെ ഇംഗ്ലീഷ് പ്രൊഫസറായി ക്ഷണിക്കുന്നത്!
 
ഭവാനി ദുര്‍ഗ എന്ന ഐ പി എസ് ഉദ്യോഗസ്ഥയായി വരലക്ഷ്മി അഭിനയിക്കുന്ന ചിത്രത്തില്‍ ഉണ്ണി മുകുന്ദനും ഒരു പൊലീസ് ഉദ്യോഗസ്ഥനാണ്. പൂനം ബജ്‌വ ഈ ചിത്രത്തില്‍ കോളജ് പ്രൊഫസറായി എത്തുന്നു. സന്തോഷ് പണ്ഡിറ്റും ചിത്രത്തിലുണ്ട്.
 
മാസ്റ്റര്‍പീസ് ഒരു ഹൈവോള്‍ട്ടേജ് മാസ് എന്‍റര്‍ടെയ്നറാണ്. മമ്മൂട്ടിയുടെ തകര്‍പ്പന്‍ ആക്ഷന്‍ സീക്വന്‍സുകള്‍ ചിത്രത്തിന്‍റെ പ്രത്യേകതയാണ്. ഗോകുല്‍ സുരേഷ്ഗോപിയും മക്ബൂല്‍ സല്‍മാനും ഈ സിനിമയില്‍ വിദ്യാര്‍ത്ഥി നേതാക്കളായി എത്തുന്നു. കൊല്ലം ഫാത്തിമ കോളജാണ് ചിത്രത്തിന്‍റെ പ്രധാന ലൊക്കേഷന്‍.
 
ആദ്യദിനം ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ മലയാള സിനിമ എന്ന പേര് മാസ്റ്റര്‍പീസിന് മേല്‍ ചാര്‍ത്തപ്പെടുമെന്നാണ് മമ്മൂട്ടി ആരാധകര്‍ വിശ്വസിക്കുന്നത്. 100 കോടി ക്ലബില്‍ ഈ സിനിമ ഇടം നേടുമെന്നും അവര്‍ കരുതുന്നു. കാരണം, അവര്‍ എഡ്ഡിയെ അത്രകണ്ട് ആരാധിക്കുന്നു!
 
പുലിമുരുകന്‍ എന്ന ബ്രഹ്മാണ്ഡ സിനിമയുടെ രചയിതാവ് എഴുതുന്ന സിനിമ എന്ന നിലയിലാണ് സിനിമാവ്യവസായം മാസ്റ്റര്‍പീസിനെ കാണുന്നത്. ഈ ചിത്രവും 100 കോടി ക്ലബില്‍ എത്തിക്കാന്‍ ഉദയ്കൃഷ്ണയ്ക്ക് കഴിയുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്.Widgets Magazine
Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

സിനിമ

news

ഉസ്താദ് ഹോട്ടലിലെ ഫൈസി ആകേണ്ടിയിരുന്നത് ദുല്‍ക്കര്‍ അല്ല!

ഉസ്താദ് ഹോട്ടല്‍ എന്ന സിനിമ മലയാളികളുടെ പ്രിയപ്പെട്ട ചിത്രമാണ്. അതിലെ നായകകഥാപാത്രമായ ...

news

മലയാളത്തില്‍ അഭിനയിക്കാന്‍ സണ്ണി ആവശ്യപ്പെട്ട പ്രതിഫലം കേട്ടാല്‍ ഞെട്ടും !

ബോളിവുഡിലെ ഹോട്ട് സുന്ദരി സണ്ണി ലിയോണ്‍ മലയാളത്തില്‍ അഭിനയിക്കാന്‍ പോകുന്ന വാര്‍ത്ത ...

news

മോഹന്‍ലാലിന്‍റെ ന്യൂ ലുക്ക് അടിപൊളിയായി, ഇപ്പോഴിതാ ദിലീപിനും പുതിയമുഖം!

മലയാള സിനിമാലോകത്തും മലയാളികള്‍ക്കിടയിലും ഇപ്പോള്‍ മോഹന്‍ലാലിന്‍റെ ന്യൂ ലുക്ക് ആണല്ലോ ...

news

മോഹന്‍ലാ‍ലിന്‍റെ ‘ദൃശ്യ’വിസ്മയത്തിന് നാലുവയസ്!

സിനിമയെ സിനിമയായി കാണണമെന്നും അതില്‍ കൂടുതല്‍ പ്രാധാന്യമൊന്നും നല്‍കേണ്ടതില്ലെന്നും ...

Widgets Magazine Widgets Magazine Widgets Magazine