മമ്മൂട്ടി പറഞ്ഞു - ‘ഇതാണ് ഒടിയന്‍ മാണിക്യന്‍’ !

ശനി, 8 ഡിസം‌ബര്‍ 2018 (18:51 IST)

മമ്മൂട്ടി, ഒടിയന്‍, മോഹന്‍ലാല്‍, ശ്രീകുമാര്‍ മേനോന്‍, Mammootty, Odiyan, Mohanlal, Srikumar Menon

മലയാളത്തിലെ 200 കോടി ക്ലബ് പ്രതീക്ഷയാണ് ഒടിയന്‍. മോഹന്‍ലാലിന്‍റെ ഈ സിനിമ ഒരുപാടുപേരുടെ സ്വപ്ന സാക്ഷാത്കാരമാണ്. ആന്‍റണി പെരുമ്പാവൂര്‍ നിര്‍മ്മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ശ്രീകുമാര്‍ മേനോന്‍.
 
ദേശീയ പുരസ്കാര ജേതാവായ ഹരികൃഷ്ണന്‍റെ തിരക്കഥയില്‍ വിരിയുന്ന ഈ ഫാന്‍റസി ത്രില്ലറില്‍ മമ്മൂട്ടിയുമുണ്ടാകും എന്നതാണ് ആരാധകരെ ആവേശത്തിലാക്കുന്നത്. ചിത്രത്തിന്‍റെ നരേഷന്‍ മമ്മൂട്ടിയുടെ ഗാംഭീര്യമുള്ള ശബ്ദത്തിലാണ്. ഭൂമിയിലെ അവസാനത്തെ ഒടിയനെക്കുറിച്ചുള്ള മമ്മൂട്ടിയുടെ വിവരണത്തോടെയാണ് സിനിമ ആരംഭിക്കുന്നത്. 
 
കഴിഞ്ഞ വര്‍ഷം മോഹന്‍ലാലിന്‍റെ ‘1971 ബിയോണ്ട് ബോര്‍ഡേഴ്സ്’ എന്ന മേജര്‍ രവി ചിത്രത്തിന്‍റെ നരേഷനും മമ്മൂട്ടിയായിരുന്നു. മമ്മൂട്ടിയും മോഹന്‍ലാലും ഇത്തരത്തില്‍ പരസ്പരം സഹകരിക്കുന്നത് പതിവാണ്. ഒടിയന്‍റെ പകിട്ടിന് മമ്മൂട്ടിയുടെ ശബ്ദസാന്നിധ്യം മാറ്റുകൂട്ടുമെന്നതില്‍ സംശയമില്ല.
 
ഒടിയന്‍റെ ആക്ഷന്‍ കോറിയോഗ്രഫി പീറ്റര്‍ ഹെയ്ന്‍ ആണ് നിര്‍വഹിക്കുന്നത്. നരനും പുലിമുരുകനുമൊക്കെ ക്യാമറയിലാക്കിയ ഷാജി കുമാറാണ് ഒടിയന്‍റെ ഛായാഗ്രഹണം. മഞ്ജു വാര്യര്‍, പ്രകാശ് രാജ് തുടങ്ങിയ വന്‍ താരനിരയാണ് ഒടിയനിലുള്ളത്. ഡിസംബര്‍ 14ന് ഒടിയന്‍ പ്രദര്‍ശനത്തിനെത്തും.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

സിനിമ

news

ഇന്‍‌ട്രൊ സീനില്‍ വിമാനം പറത്തണമെന്ന് ജോഷി, ധൈര്യമില്ലെന്ന് മമ്മൂട്ടി; ഒടുവില്‍ സംഭവിച്ചത് !

‘ദുബായ്’ സിനിമയുടെ ചിത്രീകരണ സമയം. ജോഷി ചിത്രം വലിയ ക്യാന്‍‌വാസില്‍ ...

news

മണിച്ചിത്രത്താഴിൽ ആദ്യമായി മനസിലേക്ക് വന്ന മുഖം മോഹൻലാലിന്റേതല്ല, തുറന്നുപറഞ്ഞ് ഫാസിൽ !

മലയാളത്തിലെ എക്കാലത്തേയും സൂപ്പർ ഡ്യൂപ്പർ ഹിറ്റായിണ് 1993ൽ ഫാസിൽന്റെ സംവിധാനത്തിൽ ...

news

രാജയുടെ രണ്ടാം വരവിന് ഇനി ദിവസങ്ങൾ മാത്രം!

മലയാളത്തിലെ ഏറ്റവും വലിയ ബോക്സ് ഓഫീസ് വിജയ ചിത്രമായ പുലിമുരുഗന് ശേഷം വൈശാഖ് സംവിധാനം ...

news

മലയാള സിനിമയിൽ രാശി എന്നും മമ്മൂട്ടിക്ക് തന്നെ!

മലയാള സിനിമയിൽ നിറഞ്ഞുനിൽക്കുന്ന മെഗാസ്‌റ്റാർ എന്നും മലയാള സിനിമയ്‌ക്കും മലയാളികൾക്കും ...

Widgets Magazine