അദേനിയുടെ മിഖായേലില്‍ മമ്മൂട്ടിയുടെ ‘ഫ്ലാഷ് എന്‍‌ട്രി’ ?

തിങ്കള്‍, 13 ഓഗസ്റ്റ് 2018 (16:47 IST)

മമ്മൂട്ടി, ഹനീഫ് അദേനി, മിഖായേല്‍, അബ്രഹാമിന്‍റെ സന്തതികള്‍, നിവിന്‍ പോളി, Mammootty, Haneef Adeni, Mikhael, Abrahaminte Santhathikal, Nivin Pauly

ഹനീഫ് അദേനി സംവിധാനം ചെയ്യുന്ന രണ്ടാമത്തെ സിനിമ ‘മിഖായേല്‍’ ഈ മാസം 18ന് ചിത്രീകരണം ആരംഭിക്കുകയാണ്. ആന്‍റോ ജോസഫ് ആണ് ഈ ബിഗ് ബജറ്റ് ചിത്രം നിര്‍മ്മിക്കുന്നത്. നിവിന്‍ പോളി നായകനാകുന്ന ചിത്രത്തില്‍ ഉണ്ണി മുകുന്ദനും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കും.
 
അതേസമയം, മിഖായേലില്‍ മമ്മൂട്ടി ഒരു ചെറിയ വേഷത്തിലെത്തുമെന്ന് സൂചനയുണ്ട്. അത് മമ്മൂട്ടിയായിത്തന്നെ ആയിരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. മമ്മൂട്ടിയുടെ ഈ ഫ്ലാഷ് എന്‍‌ട്രി സിനിമയുടെ മൊത്തത്തിലുള്ള കളര്‍ തന്നെ മാറ്റുമെന്നാണ് വിവരം. 
 
അടുത്തിടെ ക്യാപ്‌ടന്‍ എന്ന ജയസൂര്യ ചിത്രത്തില്‍ മമ്മൂട്ടി മമ്മൂട്ടിയായിത്തന്നെ ഫ്ലാഷ് എന്‍‌ട്രി നടത്തിയിരുന്നു. പ്രണവിന്‍റെ ‘ആദി’യില്‍ മോഹന്‍ലാല്‍ ഇങ്ങനെ പ്രത്യക്ഷപ്പെട്ടിരുന്നു. മിഖായേലിലും ഏറ്റവും സുപ്രധാനമായ ഒരു രംഗത്തായിരിക്കും മമ്മൂട്ടിയുടെ ഫ്ലാഷ് എന്‍‌ട്രിയുണ്ടാവുക എന്നാണ് വിവരം.
 
ദി ഗ്രേറ്റ്‌ഫാദര്‍ എന്ന സിനിമയിലൂടെ സംവിധായകനായ അരങ്ങേറ്റം കുറിച്ച ഹനീഫ് അദേനി പിന്നീട് അബ്രഹാമിന്‍റെ സന്തതികള്‍ എന്ന ചിത്രത്തിന് തിരക്കഥയെഴുതി. ഈ രണ്ട് സിനിമകളും ബ്ലോക്ബസ്റ്ററുകളായിരുന്നു. 
 
മിഖായേല്‍ ഒരു ഫാമിലി ത്രില്ലര്‍ ചിത്രമാണ്. ‘ഗാര്‍ഡിയന്‍ ഏഞ്ചല്‍’ എന്നാണ് ചിത്രത്തിന്‍റെ ടാഗ് ലൈന്‍. എറണാകുളത്തും കോഴിക്കോടുമാണ് മിഖായേലിന്‍റെ ചിത്രീകരണം പ്ലാന്‍ ചെയ്തിരിക്കുന്നത്. ജെ ഡി ചക്രവര്‍ത്തിയാണ് ഈ സിനിമയിലെ വില്ലന്‍.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

സിനിമ

news

ആ പടത്തിലെ മമ്മൂട്ടിയില്‍ നിന്ന് മോഹന്‍ലാല്‍ ഒരുപാട് പഠിച്ചു!

വോയ്സ് മോഡുലേഷനില്‍ മലയാളത്തില്‍ മമ്മൂട്ടിയെ വെല്ലാന്‍ മറ്റൊരു നടനില്ല. സംഭാഷണത്തില്‍ ...

news

'അപ്പോ എല്ലാം പറഞ്ഞപോലെ ഈ ഓണം ഞങ്ങളിങ്ങെടുക്കുവാണേ'; അഡാറ് ഐറ്റവുമായി മമ്മൂട്ടി

പ്രേക്ഷകർ ഏറെ കാത്തിരുന്ന ചിത്രമാണ് 'ഒരു കുട്ടനാടൻ ബ്ലോഗ്'. മമ്മൂട്ടിയുടെ ...

news

‘അതൊന്നും സത്യമല്ല‘- അഭ്യൂഹങ്ങളെ പൊളിച്ചടുക്കി ദുൽഖർ സൽമാൻ

മലയാളത്തിന് പുറമേ തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിൽ ദുൽഖർ സൽമാൻ ഈ വർഷം അഭിനയിച്ചു. ബോളിവുഡ് ...

news

ഒന്നല്ല മൂന്ന് തവണ, എന്നിട്ടും ആ റെക്കോർഡ് സ്വന്തമാക്കാൻ പേരൻപിന് കഴിയില്ല?!

മമ്മൂട്ടിയെ നായകനാക്കി റാം സംവിധാനം ചെയ്ത പേരൻപ് റിലീസ് കാത്തു കിടക്കുകയാണ്. ...

Widgets Magazine