‘ഒരു അധോലോകരാജാവിന്‍റെ കുമ്പസാരം’ - മമ്മൂട്ടിയും ഹനീഫ് അദേനിയും വീണ്ടും!

ശനി, 15 സെപ്‌റ്റംബര്‍ 2018 (18:53 IST)

മമ്മൂട്ടി, ഹനീഫ് അദേനി, അമീര്‍, വിനോദ് വിജയന്‍, Mammootty, Haneef Adeni, Ameer, Vinod Vijayan

ഒരു അധോലോകരാജാവിന്‍റെ കുമ്പസാരം! മമ്മൂട്ടിയുടെ അടുത്ത മാസ് ചിത്രം അണിയറയില്‍ ഒരുങ്ങുകയാണ്. ‘അമീര്‍’ എന്നാണ് ചിത്രത്തിന് പേര്. തിരക്കഥ എഴുതുന്നത് സാക്ഷാല്‍ ഹനീഫ് അദേനി!
 
വിനോദ് വിജയന്‍ സംവിധാനം ചെയ്യുന്ന സിനിമയില്‍ അധോലോകനായകനായ അമീര്‍ ആയി മമ്മൂട്ടി എത്തുന്നു. ‘കണ്‍ഫെഷന്‍സ് ഓഫ് എ ഡോണ്‍’ എന്ന ടാഗ് ലൈനിലൂടെ കഥയുടെ സ്വഭാവം ഏതാണ്ട് പിടികിട്ടും.
 
രക്തരൂഷിതമായ ഒരു ചലച്ചിത്രഗാഥയായിരിക്കും ഇതെന്ന് ഇപ്പോള്‍ തന്നെ വ്യക്തമാണ്. പൂര്‍ണമായും ദുബായില്‍ ചിത്രീകരിക്കുന്ന ഈ സിനിമയുടെ ചിത്രീകരണം ഉടന്‍ ആരംഭിക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍.
 
ദി ഗ്രേറ്റ്ഫാദര്‍, അബ്രഹാമിന്‍റെ സന്തതികള്‍ എന്നീ മെഗാഹിറ്റുകള്‍ക്ക് ശേഷം മാസ് ആക്ഷന്‍ സിനിമകളുടെ ഉസ്താദായ ഹനീഫ് അദേനി ഒരു മമ്മൂട്ടിച്ചിത്രത്തിനായി തിരക്കഥയെഴുതുന്നു എന്നതുതന്നെ ആരാധകരെ ആവേശത്തിന്‍റെ കൊടുമുടിയിലെത്തിക്കും. 
 
അമീര്‍ സുല്‍ത്താന്‍ എന്ന ഡോണ്‍ ദുബായിലിരുന്ന് ഇന്ത്യയെ നിയന്ത്രിക്കാന്‍ ശ്രമിക്കുന്നു. തുടര്‍ന്നുണ്ടാകുന്ന ത്രില്ലിംഗ് സംഭവങ്ങളാണ് ചിത്രത്തിന്‍റെ പ്രമേയം എന്നാണ് സൂചന. 100 ദിവസത്തിലധികം ദുബായില്‍ ചിത്രീകരിക്കുന്ന സിനിമ മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും സ്റ്റൈലിഷ് ത്രില്ലറായിരിക്കും. കാത്തിരിക്കാം ഹനീഫ് അദേനി - മമ്മൂട്ടി കൂട്ടുകെട്ട് ഒരുക്കാന്‍ പോകുന്ന വിസ്‌മയക്കാഴ്ചകള്‍ക്കായി.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

സിനിമ

news

എന്തിനാ ഇങ്ങനെ ടെൻഷൻ ആവണേ? ഇതൊരു ചിത്രമല്ലേ, കാണാത്തവർ കാണട്ടേ: ഉണ്ണി മുകുന്ദൻ

ഒരു കുട്ടനാടൻ ബ്ലോഗിനെക്കുറിച്ച് എഴുതിയ കുറിപ്പിന് താഴെ വിമർശനവുമായെത്തിയ പ്രേക്ഷകന് ...

news

കോടികള്‍ വാരി കുട്ടനാടന്‍ ബ്ലോഗിന്‍റെ കുതിപ്പ്; ബോക്സോഫീസ് പടയോട്ടത്തില്‍ ഹരിയേട്ടന്‍ മുന്നില്‍ !

ഒരു കുട്ടനാടന്‍ ബ്ലോഗ് എല്ലാ വിശ്വാസങ്ങളെയും തെറ്റിക്കുകയാണ്. നാട്ടിന്‍‌പുറത്തെ ...

news

'നീതി തേടിയുള്ള പോരാട്ടത്തിൽ അങ്ങ്‌ മാർഗ്ഗ ദീപമായ്‌ പ്രകാശിക്കും': ദിലീപിന്റെ പോസ്‌റ്റ് വൈറലാകുന്നു

ഐ എസ് ആർ ഒ ചാരക്കേസിൽ മുൻ ശാസ്ത്രജ്ഞന്‍ നമ്പി നാരായണന് അനുകൂലമായി വന്ന സുപ്രീം കോടതി ...

news

സലിം കുമാറിന് സർപ്രൈസ് ഒരുക്കി രാജ ടീം, അവതാരകനായി മമ്മൂട്ടി!

ഷൂട്ടിംഗ് സെറ്റുകളിൽ താരങ്ങളുടെ പിറന്നാൾ, വിവാഹവാർഷികം എന്നിവയെല്ലാം ആഘോഷിക്കുന്നത് ...

Widgets Magazine