വിക്രമിന്‍റെ കര്‍ണന്‍ നയാഗ്ര വെള്ളച്ചാട്ടത്തില്‍, റിലീസ് 32 ഭാഷകളില്‍ !

ബുധന്‍, 24 ജനുവരി 2018 (14:05 IST)

Mahavir Karna, Karnan, R S Vimal, Chiyaan Vikram, Prithviraj, മഹാവീര്‍ കര്‍ണ, കര്‍ണന്‍, ആര്‍ എസ് വിമല്‍, ചിയാന്‍ വിക്രം, പൃഥ്വിരാജ്

ആര്‍ എസ് വിമല്‍ സംവിധാനം ചെയ്യുന്ന ‘മഹാവീര്‍ കര്‍ണന്‍’ 32 വ്യത്യസ്ത ഭാഷകളില്‍ റിലീസ് ചെയ്യും. ചിയാന്‍ വിക്രം നായകനാകുന്ന ചിത്രത്തിന്‍റെ ഒരു ലൊക്കേഷന്‍ നയാഗ്ര വെള്ളച്ചാട്ടമാണ്. 300 കോടി രൂപയാണ് ചിത്രത്തിന്‍റെ ബജറ്റ്.
 
ഹിന്ദിയിലും തമിഴിലുമായാണ് മഹാവീര്‍ കര്‍ണ ചിത്രീകരിക്കുക. മറ്റ് 30 ഭാഷകളിലേക്ക് മൊഴിമാറ്റം ചെയ്യും. യുണൈറ്റഡ് ഫിലിം കിംഗ്ഡം നിര്‍മ്മിക്കുന്ന ഈ സിനിമയ്ക്കായി വിക്രം പരിശീലനങ്ങള്‍ ആരംഭിച്ചു. 
 
മഹായോദ്ധാവായ കര്‍ണനായി അഭിനയിക്കാന്‍ ആയോധനവിദ്യകളില്‍ അപാരമായ ജ്ഞാനം ആവശ്യമാണ്. അതെല്ലാം പരിശീലിക്കാന്‍ തന്നെയാണ് വിക്രമിന്‍റെ തീരുമാനം. കഥാപാത്രത്തിനായി ഇപ്പോള്‍ ശരീരത്തെ രൂപപ്പെടുത്തുകയാണ് സൂപ്പര്‍താരം.
 
ഈ വര്‍ഷം ഒക്ടോബറില്‍ ചിത്രീകരണം ആരംഭിക്കുന്ന സിനിമ 2019 ഡിസംബറില്‍ റിലീസ് ചെയ്യും. ഹൈദരാബാദ്, ജയ്പൂര്‍ എന്നിവിടങ്ങളിലാണ് പ്രധാനമായും ചിത്രീകരണം. ബാഹുബലിക്ക് ലഭിച്ച ഒരു സ്വീകരണമാണ് ആര്‍ എസ് വിമല്‍ കര്‍ണനും പ്രതീക്ഷിക്കുന്നത്. ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

സിനിമ

news

കേരളം എനിക്കെന്റെ അമ്മ വീട്, 'അരുവി'യിൽ നിന്നും പുറത്തു ചാടാൻ കുറേ ദിവസമെടുത്തു: അതിഥി പറയുന്നു

അരുവി, തമിഴ് സിനിമാലോകം ഒന്നാകെ ചർച്ച ചെയ്യുന്ന ഒരു പേരാണിത്. വേദനയും നിസ്സഹായത‌യും ...

news

റിമയ്ക്കും പാര്‍വതിക്കും വ്യക്തമായ മറുപടിയുണ്ട്; അനുഷ്കയുടെ നിലപാടില്‍ ഞെട്ടി സിനിമാലോകം !

സിനിമാ മേഖലയില്‍ പ്രതിഫലം നല്‍കുന്നതിന്റെ കാര്യത്തില്‍ സ്ത്രീ-പുരുഷ വ്യത്യാസമുണ്ടെന്ന ...

news

അല്‍ഫോണ്‍സ് പുത്രന്‍ പുറത്ത്, ഗൌതം മേനോന്‍ അകത്ത്; ഫഹദ് ഫാസിലിന്‍റെ പുതിയ കളി!

മലയാളികള്‍ക്ക് ഏറെയിഷ്ടപ്പെട്ട തമിഴ് സംവിധായകനാണ് ഗൌതം വാസുദേവ് മേനോന്‍. അദ്ദേഹത്തിന്‍റെ ...

news

ജയിംസിന്റെ അവതാരപിറവിക്ക് ഇനി വെറും മൂന്ന് ദിവസം! - മമ്മൂട്ടി കസറുന്നു

ക്യാമറാമാന്‍ ഷാംദത്ത് ആദ്യമായി സംവിധാനം ചെയ്യുന്ന സ്ട്രീറ്റ് ലൈറ്റ്സ് ജനുവരി 26നാണ് ...

Widgets Magazine