മേരിക്കുട്ടി ജയസൂര്യ തന്നെ!

തിങ്കള്‍, 19 ഫെബ്രുവരി 2018 (12:53 IST)

ജയസൂര്യ, ഞാന്‍ മേരിക്കുട്ടി, രഞ്ജിത് ശങ്കര്‍, പാഡ്‌മാന്‍, അക്ഷയ് കുമാര്‍, Jayasurya, Njan Marykkutty, Renjith Sankar, Padman, Akshaykumar

രഞ്ജിത് ശങ്കര്‍ സംവിധാനം ചെയ്യുന്ന അടുത്ത ചിത്രത്തിന് ‘ഞാന്‍ മേരിക്കുട്ടി’ എന്നാണ് പേര്. ഇതൊരു ഫീമെയില്‍ ഓറിയന്‍റഡ് സബ്ജക്ട് ആയിരിക്കുമല്ലോ, ആരായിരിക്കും നായിക എന്നൊക്കെ ചിന്തിച്ച് വശം‌കെടുമ്പോള്‍ ഇതാ പുതിയ വിവരങ്ങള്‍ എത്തുന്നു.
 
മേരിക്കുട്ടി എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് തന്നെയാണ്. അപ്പോള്‍ ജയസൂര്യ പെണ്‍‌വേഷത്തില്‍ എത്തുകയാണോ എന്നുചോദിച്ചാല്‍ അല്ല. ഇപ്പോള്‍ ലഭിക്കുന്ന വിവരം അനുസരിച്ച്, സ്വന്തം പേരിനൊപ്പം അമ്മയുടെ പേരുകൂടി ചേര്‍ത്ത് പ്രശസ്തനാകുന്ന ഒരു യുവാവിന്‍റെ കഥയാണ് മേരിക്കുട്ടി എന്നത്. സ്ത്രീകളുടെ ഉന്നമനത്തിന് വേണ്ടി ശബ്ദമുയര്‍ത്തുന്ന ഒരു കഥാപാത്രമായിരിക്കും ഇത്.
 
‘ഞാന്‍ മേരിക്കുട്ടി’ എന്ന ടൈറ്റില്‍ ഒരു സാനിറ്ററി പാഡില്‍ എഴുതിയിരുന്നതുകൊണ്ട് ഇത് ബോളിവുഡ് ചിത്രം ‘പാഡ്‌മാന്‍’ റീമേക്ക് ചെയ്യുന്നതാണോ എന്ന് ആലോചിച്ചവര്‍ക്കും മറുപടിയുണ്ട്. ഈ സിനിമ പാഡ്‌മാന്‍റെ റീമേക്കല്ല.
 
മാര്‍ച്ചില്‍ ചിത്രീകരണം ആരംഭിച്ച് ജൂണില്‍ റിലീസാകുന്ന പ്രൊജക്ടാണ് ഞാന്‍ മേരിക്കുട്ടി. രഞ്ജിത് ശങ്കറും ജയസൂര്യയും ചേര്‍ന്നാണ് നിര്‍മ്മാണം. ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

സിനിമ

news

ഷൂട്ടിംഗിനിടെ മമ്മൂട്ടിക്ക് പരുക്ക്; മുറിവേറ്റത് ആക്ഷന്‍ രംഗം ചെയ്യുമ്പോള്‍

ബിഗ് ബഡ്‌ജറ്റ് ചിത്രമായ മാമാങ്കത്തിന്റെ ചിത്രീകരണത്തിനിടെ മമ്മൂട്ടിക്ക് പരുക്ക്. സംഘടന ...

news

പൊന്നുച്ചാമി ഇല്ലാതാക്കിയത് ഒരു ലോഹിതദാസ് സിനിമയെ, പകരം ‘വളയം’ എഴുതി!

കഥകള്‍ തേടി അലയുമായിരുന്നു ലോഹിതദാസ്. ചിലപ്പോള്‍ പെട്ടെന്നുതന്നെ നല്ല കഥ ലഭിക്കും. ...

news

ദിവ്യാ ഉണ്ണിക്ക് പിന്നാലെ നടി മാതുവും വീണ്ടും വിവാഹിതയായി

ദിവ്യാ ഉണ്ണിയുടെ രണ്ടാം വിവാഹം സംബന്ധിച്ച വാര്‍ത്തകള്‍ വന്നിട്ട് ദിവസങ്ങള്‍ കഴിഞ്ഞില്ല, ...

news

സഹായിച്ചത് ദിലീപ് മാത്രം, ഒരിക്കൽ പോലും പണം തിരികെ ചോദിച്ചിട്ടില്ല; ഒടുവില്‍ ഉണ്ണികൃഷ്ണന്‍റെ ഭാര്യ പറയുന്നു

മലയാളത്തിലെ അതുല്യ നടന്മാരിലൊരാളാണ് ഒടുവിൽ ഉണ്ണികൃഷ്ണൻ. തന്റേതായ അഭിനയശൈലിയിലൂടെ ...

Widgets Magazine