'ലക്ക്' തീരെയില്ലാതെ ജയസൂര്യ !

'ലക്ക്' തീരെയില്ലാതെ ജയസൂര്യ !

aparna shaji| Last Modified തിങ്കള്‍, 25 ഏപ്രില്‍ 2016 (15:56 IST)
ദിലീപിനെ കേന്ദ്രകഥാപാത്രമായി നിർമിച്ച കിങ്‌ലയറിനുശേഷം സിദ്ദിഖ് തിരക്കഥയും സംഭാഷണവും എഴുതി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ നായകൻ ജയസൂര്യ. സിദ്ദിഖ് ആദ്യമായി നിർമിക്കുന്ന ചിത്രത്തിൽ അഭിനയിക്കാനുള്ള ഭാഗ്യം ജയസൂര്യക്കാണ് ലഭിച്ചിരിക്കുന്നത്. ഹാസ്യത്തിന് പ്രാധാന്യം നൽകിയാണ് സിദ്ദിഖ് ചിത്രം ഒരുക്കിയിരിക്കുന്നത്.

സിദ്ദിഖിന്റെ ചിത്രത്തിന്റെ ഭാഗമാകാൻ കഴിയുന്നതിന്റെ എക്സൈറ്റ്മെന്റിലാണ് താനെന്നും കഥ കേട്ടതുമുതൽ അതിനോട് പ്രത്യേക ഒരിഷ്ടം തോന്നിയെന്നും പറഞ്ഞു. പേരിട്ടിട്ടില്ലാത്ത ചിത്രത്തിൽ ലക്കി എന്ന ചെറുപ്പക്കാരനെയാണ് ജയസൂര്യ അവതരിപ്പിക്കുന്നത്. തീരെ ലക്കില്ലാത്ത ലക്കി !. അനാഥനായ ലക്കിക്ക് മോഷണ സ്വഭാവമുണ്ട്. ചിത്രത്തിന്റെ ഷൂട്ടിങ് സെപ്റ്റംബറില്‍ ആരംഭിയ്ക്കും. കണ്ണൂരും മാംഗ്ലൂരുമാണ് പ്രധാന ലൊക്കേഷന്‍. ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ തീരുമാനിച്ചിട്ടില്ല.

അതേസമയം, ലാലിന്റെ ചിത്രത്തിലും നായകനായി എത്തുന്നത് ജയസൂര്യയാണ്. സിദ്ദിഖിന്റേയും ലാലിന്റേയും ചിത്രങ്ങളില്‍ അഭിനയിക്കാന്‍ ഒരേദിവസം അവസരം ലഭിച്ചതിനെ കുറിച്ച് ജയസൂര്യ ഫെയ്‌സ്ബുക്കില്‍ കുറിച്ചിട്ടുണ്ട്.ലാല്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥയെഴുതുന്നത് പ്രമുഖ തിരക്കഥാകൃത്തായ സച്ചിയാണ്.


ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :