മോഹന്‍ലാലിന്‍റെ ന്യൂ ലുക്ക് അടിപൊളിയായി, ഇപ്പോഴിതാ ദിലീപിനും പുതിയമുഖം!

ചൊവ്വ, 19 ഡിസം‌ബര്‍ 2017 (15:36 IST)

Mohanlal, Dileep, Kammarasambhavam, Odiyan, Manju, Dileep, മോഹന്‍ലാല്‍, ദിലീപ്, കമ്മാരസംഭവം, ഒടിയന്‍, മഞ്ജു, മമ്മൂട്ടി

മലയാള സിനിമാലോകത്തും മലയാളികള്‍ക്കിടയിലും ഇപ്പോള്‍ മോഹന്‍ലാലിന്‍റെ ന്യൂ ലുക്ക് ആണല്ലോ ചര്‍ച്ചാവിഷയം. ഇപ്പോഴിതാ ജനപ്രിയനായകന്‍ ദിലീപും പുതിയ ലുക്കില്‍ എത്തുന്നു. 
 
രാമലീല നേടിയ വമ്പന്‍ വിജയത്തിന് ശേഷം ദിലീപിന്‍റെ അടുത്ത സിനിമ അണിയറയില്‍ ഒരുങ്ങുകയാണ്. നവാഗതനായ രതീഷ് അമ്പാട്ട് സംവിധാനം ചെയ്യുന്ന ‘കമ്മാരസംഭവം’ എന്ന ചിത്രം അടുത്ത വര്‍ഷം ആദ്യം പ്രദര്‍ശനത്തിനെത്തും. ആ സിനിമയില്‍ ദിലീപിന്‍റെ പുതിയ ലുക്ക് ഇപ്പോള്‍ പുറത്തുവന്നിട്ടുണ്ട്. ബിഗ് ബജറ്റിലാണ് ഈ സിനിമ ഒരുങ്ങുന്നത്. 
 
ചിത്രത്തിന്‍റെ അവസാന ഷെഡ്യൂള്‍ തേനിയില്‍ പുരോഗമിക്കുകയാണ്. അടുത്തിടെ ചെന്നൈ ഷെഡ്യൂള്‍ പൂര്‍ത്തിയാക്കിയിരുന്നു. തമിഴ് യുവതാരം സിദ്ദാര്‍ത്ഥ് ആദ്യമായി അഭിനയിക്കുന്ന മലയാള ചിത്രം കൂടിയായിരിക്കും കമ്മാരസംഭവം.
 
ചെന്നൈ ഷെഡ്യൂളില്‍ സിദ്ദാര്‍ത്ഥും ഉണ്ടായിരുന്നു. തേനിയിലെ ഷൂട്ടിംഗിലും സിദ്ദാര്‍ത്ഥ് അഭിനയിക്കുന്നുണ്ട്. മുരളി ഗോപിയാണ് ഈ സിനിമയ്ക്ക് തിരക്കഥ രചിച്ചിരിക്കുന്നത്. ശ്രീഗോകുലം മൂവീസിന്‍റെ ബാനറില്‍ ഗോകുലം ഗോപാലന്‍ ചിത്രം നിര്‍മ്മിക്കുന്നു.
 
നമിത പ്രമോദ് നായികയാകുന്ന സിനിമയില്‍ ബോബി സിംഹ, ശ്വേത മേനോന്‍, മണിക്കുട്ടന്‍, സിദ്ദിക്ക്, വിജയരാഘവന്‍, ഇന്ദ്രന്‍സ്, വിനയ് ഫോര്‍ട്ട് തുടങ്ങിയവരും അഭിനയിക്കുന്നു.
 
രാമലീലയുടെ തകര്‍പ്പന്‍ വിജയം കമ്മാരസംഭവത്തേക്കുറിച്ചുള്ള പ്രതീക്ഷയും ഇരട്ടിയാക്കിയിട്ടുണ്ട്. അടുത്ത വര്‍ഷത്തെ വന്‍ ഹിറ്റുകളിലൊന്നായി കമ്മാരസംഭവം മാറുമെന്ന് ആഗ്രഹിക്കാം.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

സിനിമ

news

മോഹന്‍ലാ‍ലിന്‍റെ ‘ദൃശ്യ’വിസ്മയത്തിന് നാലുവയസ്!

സിനിമയെ സിനിമയായി കാണണമെന്നും അതില്‍ കൂടുതല്‍ പ്രാധാന്യമൊന്നും നല്‍കേണ്ടതില്ലെന്നും ...

news

'കുട്ടികളല്ലേടാ അവരെന്തെങ്കിലും പറഞ്ഞോട്ടെ' - ഇതായിരുന്നു പാർവതി വിഷയത്തിൽ മമ്മൂട്ടിയുടെ പ്രതികരണം

കസബയിലെ മമ്മൂട്ടി കഥാപാത്രത്തെ രൂക്ഷമായി വിമർശിച്ച നടി പാർവതിയാണ് രണ്ട് മൂന്ന് ദിവസമായി ...

news

മാസ്റ്റര്‍പീസ് സിംഹഗര്‍ജ്ജനം വെള്ളിയാഴ്ച; മമ്മൂട്ടി എഡ്ഡിയായി വരുമ്പോള്‍ തകരാന്‍ റെക്കോര്‍ഡുകള്‍ അനവധി!

ആദ്യദിനം ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ മലയാള സിനിമ എന്ന പേര് ഈ വെള്ളിയാഴ്ച റിലീസാകുന്ന ...

news

എന്തൊരു അനുസരണ! പാർവ്വതി പറഞ്ഞു.. ജൂഡ് ആന്റണി വിഗ്ഗ് വെച്ച് കണ്ടം വഴി ഓടി!

സമ്പൂർണ സാക്ഷരതയുള്ള സംസ്ഥാനമാണ് കേരളമെന്ന് മലയാളികൾ വീമ്പു പറയുമ്പോഴും അതേ മലയാളികളുടെ ...

Widgets Magazine