ഹനീഫ് അദേനിയെ എല്ലാവര്‍ക്കും അറിയാം, ജനുവരി ഒന്നിന് വീണ്ടും മമ്മൂട്ടിപ്പടം!

വ്യാഴം, 7 ഡിസം‌ബര്‍ 2017 (17:48 IST)

Haneef Adeni, The Great Father, Mammootty, Shaji Padoor, Abrahaminte Santhathikal, ഹനീഫ് അദേനി, ദി ഗ്രേറ്റ് ഫാദര്‍, മമ്മൂട്ടി, ഷാജി പാടൂര്‍, അബ്രഹാമിന്‍റെ സന്തതികള്‍

ഹനീഫ് അദേനിയെ എല്ലാവര്‍ക്കും അറിയാം. മമ്മൂട്ടിക്ക് ഗ്രേറ്റ് ഫാദര്‍ സമ്മാനിച്ച സംവിധായകന്‍. മമ്മൂട്ടിയുടെ കരിയറിലെ ബ്രഹ്മാണ്ഡ ഹിറ്റിന്‍റെ സംവിധായകന്‍ വീണ്ടും വരുന്നു.
 
ഇത്തവണയും മമ്മൂട്ടിച്ചിത്രവുമായിത്തന്നെയാണ് ഹനീഫ് അദേനിയുടെ വരവ്. പടത്തിന് പേര് ‘അബ്രഹാമിന്‍റെ സന്തതികള്‍’ എന്നാണ്. മമ്മൂട്ടി ഈ സിനിമയില്‍ പൊലീസ് വേഷമാണ് ചെയ്യുന്നത്. 
 
ഈ സിനിമയുടെ തിരക്കഥ മാത്രമാണ് ഹനീഫ് അദേനി ചെയ്യുന്നത്. ചിത്രം സംവിധാനം ചെയ്യുന്നത് ഷാജി പാടൂര്‍ ആണ്. ഷൂട്ടിംഗ് ജനുവരിന് ഒന്നിന് ആരംഭിക്കും.
 
ഗുഡ്‌വില്‍ എന്‍റര്‍ടെയ്ന്‍‌മെന്‍റിന്‍റെ ബാനറില്‍ ജോബി ജോര്‍ജ്ജാണ് അബ്രഹാമിന്‍റെ സന്തതികള്‍ നിര്‍മ്മിക്കുന്നത്. മമ്മൂട്ടി ഒരുപാട് പൊലീസ് കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ടെങ്കിലും അതില്‍ നിന്നെല്ലാം വ്യത്യസ്തമായ ഒരു സ്റ്റൈലിഷ് പൊലീസായിരിക്കും ഈ സിനിമയിലേതെന്ന് ഉറപ്പ്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

സിനിമ

news

നിവിന്‍ പോളി തമിഴ്നാട്ടില്‍ ഭൂകമ്പമുണ്ടാക്കുമോ? മോഹന്‍ലാല്‍ ടീം കാത്തിരിക്കുന്നു!

തമിഴ്നാട്ടിലെ ജനങ്ങള്‍ക്ക് പ്രിയപ്പെട്ട താരമാണ് നിവിന്‍ പോളി. പ്രേമം എന്ന മലയാള ചിത്രം ...

news

‘ദൈവമേ കൈതൊഴാം, കെ.കുമാറാകണം’ എന്ന ചിത്രത്തിന്റെ മേക്കിങ് വീഡിയോ പുറത്ത് !

ജയറാമിനെ നായകനാക്കി സലിം കുമാര്‍ സംവിധാനം ചെയ്യുന്ന എന്റര്‍ടെയിനര്‍ ഫണ്‍ സിനിമ ‘ ദൈവമേ ...

news

ജാക്കി ചാന്‍ കുങ് ഫു ഉപേക്ഷിച്ചോ ? താരത്തിന്റെ ജിമിക്കി കമ്മല്‍ ഡാന്‍സ് വൈറല്‍ !

റഷ്യന്‍ സുന്ദരിമാരുടെ തകര്‍പ്പന്‍ ഡാന്‍സിലൂടെയായിരുന്നു ജിമിക്കി കമ്മല്‍ തരംഗം ലോകം ...

news

‘അച്ഛന്‍ അന്നാണ് എന്നെ ആദ്യമായി ഉപദേശിച്ചത്’; വെളിപ്പെടുത്തലുമായി താരപുത്രന്‍

ജയസൂര്യ, ഇന്ദ്രജിത്ത്, അനൂപ് മേനോന്‍ തുടങ്ങിയ താരങ്ങളെ മലയാള സിനിമയ്ക്ക് സമ്മാനിച്ച ...

Widgets Magazine