Widgets Magazine
Widgets Magazine

‘സത്യ’ ദീപന്‍റെ സ്വപ്നം, ഞെട്ടിക്കുന്ന ആക്ഷന്‍ ത്രില്ലര്‍ !

തിങ്കള്‍, 13 മാര്‍ച്ച് 2017 (13:19 IST)

Widgets Magazine
Sathya, Jayaram, A K Sajan, Diphan, Mammootty, സത്യ, ജയറാം, എ കെ സാജന്‍, ദീപന്‍, മമ്മൂട്ടി

‘പുതിയ നിയമം’ എന്ന ത്രില്ലറിന് ശേഷം എ കെ സാജന്‍ തിരക്കഥയെഴുതിയ സിനിമയാണ് ‘സത്യ’. ദീപന്‍ എന്ന സംവിധായകന് ഏറെ പ്രതീക്ഷയുണ്ടായിരുന്ന സിനിമ. ജയറാമിന്‍റെ വലിയ മേക്കോവര്‍ സാധ്യമായ ചിത്രം. പക്ഷേ, സിനിമ റിലീസാകുന്നത് കാണാന്‍ ദീപന്‍ കാത്തുനിന്നില്ല. സിനിമയുടെ റിലീസിന് നാളുകള്‍ക്ക് മുമ്പേ മരണത്തിന് കീഴടങ്ങി ദീപന്‍ കണ്ണീരോര്‍മ്മയായി.
 
ആക്ഷന്‍ ത്രില്ലര്‍ മൂവിയാണ്. ഒരു സംവിധായകന്‍ എല്ലാ രീതിയിലുള്ള സിനിമകളും ചെയ്യണമെന്നാണ് പറയാറ്. ഞാനും അങ്ങനെ വിചാരിക്കുന്നു. പക്ഷേ ചെയ്തതൊക്കെ ആക്ഷന്‍ മൂഡുള്ള ത്രില്ലിംഗ് സിനിമകളായിരുന്നു. ഒരു ആക്ഷന്‍ സബ്ജക്ട് കിട്ടി. അതിലെ കേന്ദ്രകഥാപാത്രം കൊണ്ടും കൊടുത്തും പലവഴികളിലൂടെ സഞ്ചരിക്കുന്ന സത്യയാണ്. ഈ വേഷം ചെയ്യാന്‍ പ്രായം കൊണ്ടും ശരീരഭാഷ കൊണ്ടും ജയറാം കറക്ടാണെന്ന് തോന്നി. നേരെ അങ്ങോട്ട് വിട്ടു. തിരക്കഥ എഴുതിയിരിക്കുന്നത് എ കെ സാജനാണ്. ശക്തമായൊരു കഥാന്തരീക്ഷം സിനിമയ്ക്കുണ്ട്. ഇതൊരു റോഡ് മൂവിയാണ്” - അടുത്തിടെ നാനയ്ക്ക് അനുവദിച്ച അഭിമുഖത്തില്‍ ദീപന്‍ പറഞ്ഞു. 
 
“തമിഴ്‌നാട്ടിലാണ് കഥ നടക്കുന്നത്. പോണ്ടിച്ചേരിയില്‍ ജനിച്ചുവളര്‍ന്ന് വലിയ ബിസിനസ് സാമ്രാജ്യം പടുത്തുയര്‍ത്തിയ അവിടുത്തെ ഡോണ്‍ ആണ് സത്യ. ആയുധങ്ങളും ആള്‍ക്കൂട്ടവും സമ്പത്തുമൊക്കെയുള്ള സത്യ അപ്രതീക്ഷിതമായി ഒരു ട്രാപ്പിലകപ്പെട്ടു. അതില്‍ നിന്നുള്ള അയാളുടെ തിരിച്ചുവരവാണ് സിനിമ. സത്യ. ജയറാമേട്ടനെ സംബന്ധിച്ചിടത്തോളം പുതിയൊരു അനുഭവമായിരിക്കും. ജനം ഇതുവരെ കണ്ട ജയറാമേട്ടനില്‍ നിന്ന് വലിയൊരു മാറ്റം സത്യയിലുണ്ടാകും. അപ്പിയറന്‍സ് മൊത്തം മാറ്റി. കഥാപാത്രത്തിന്റെ ഓരോ മൂവ്‌മെന്റിലും ചെയിഞ്ച് കൊണ്ടുവരാന്‍ ശ്രമിച്ചിട്ടുണ്ട്” - തന്‍റെ കഥാപാത്രത്തെക്കുറിച്ച് ദീപന് വലിയ ആത്മവിശ്വാസമുണ്ടായിരുന്നു. 
 
“പതിനഞ്ച് ദിവസം റോഡ് മാത്രമാണ് ഷൂട്ട് ചെയ്തത്. ടെക്‌നിക്കല്‍ പെര്‍ഫെക്ഷനുള്ള, ഫാമിലിയും പ്രണയവുമൊക്കെയുള്ള ആക്ഷന്‍ ത്രില്ലര്‍ മൂവിയായിരിക്കും സത്യ” - നാനയ്ക്ക് അനുവദിച്ച അഭിമുഖത്തില്‍ ദീപന്‍ വ്യക്തമാ‍ക്കിയിരുന്നു.
 
സത്യയുടെ ഡബ്ബിംഗ് വരെ പൂര്‍ത്തിയാക്കിയതിന് ശേഷമായിരുന്നു ദീപന്‍റെ അപ്രതീക്ഷിത മരണം. ദീപന്‍റെ സ്വപ്നത്തിനൊപ്പം നില്‍ക്കുന്ന വിജയമായി സത്യ മാറട്ടെ എന്ന് പ്രാര്‍ത്ഥിക്കാം.Widgets Magazine
Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

സിനിമ

news

ദീപന്‍ - ആക്ഷന്‍ സിനിമകള്‍ക്ക് പുതിയ മുഖം സമ്മാനിച്ച സംവിധായകന്‍

മലയാള സിനിമയില്‍ ആക്ഷന്‍ സിനിമകള്‍ക്ക് അവസാനവാക്ക് ജോഷിയും ഷാജി കൈലാസുമാണ്. ഇവരുടെ ...

news

സുചി ലീക്സ് വീണ്ടും ഞെട്ടിച്ചു, സായി പല്ലവി സ്വപ്നത്തിൽ പോലും കരുതിക്കാണില്ല!

തമിഴകത്തെ ചൂടൻ വാർത്തകൾ അറിയാൻ എന്ത് ചെയ്യണമെന്ന് ചോദിച്ചാൽ സുചി ലീക്സ് കയറി നോക്കിയാൽ ...

news

അങ്കമാലി ഡയറീസിൽ ഒരു ഉണ്ടപ്പക്കുടു ലിച്ചിയുണ്ട്! 'ലിച്ചി'യെക്കുറിച്ച്‌ മാധ്യമപ്രവര്‍ത്തക മനില സി മോഹന്‍

ലിജോ ജോസ് പെല്ലിശ്ശേരിയുടെ അങ്കമാലി ഡയറീസ് മികച്ച പ്രതികരണങ്ങളുമായി തീയേറ്ററു‌കളിൽ ...

news

ഫോട്ടോയെടുക്കുന്നതിനിടെ ഉമ്മ വെയ്ക്കാൻ ശ്രമിച്ച ആരാധകനെ തട്ടിമാറ്റി മോഹൻലാൽ

മനസ്സിൽ വെച്ചാരാധിക്കുന്ന താരങ്ങളെ കണ്ടാൽ കൂടെ നിന്ന് ഒരു ഫോട്ടോ എടുക്കണമെന്ന് ...

Widgets Magazine Widgets Magazine Widgets Magazine