രാജ 2 വരട്ടെ, മോഹന്‍ലാലിന് ഭയമില്ല!

തിങ്കള്‍, 2 ജനുവരി 2017 (16:59 IST)

Raja 2, Mammootty, Mohanlal, Vysakh, Udaykrishna, Shaji Kailas, രാജ 2, മമ്മൂട്ടി, മോഹന്‍ലാല്‍, വൈശാഖ്, ഉദയ്കൃഷ്ണ, ഷാജി കൈലാസ്

വൈശാഖ് തന്‍റെ അടുത്ത ബ്രഹ്‌മാണ്ഡചിത്രം പ്രഖ്യാപിച്ചുകഴിഞ്ഞു. മമ്മൂട്ടി നായകനാകുന്ന രാജ 2. ഈ സിനിമ മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും വലിയ മാസ് എന്‍റര്‍ടെയ്നറായിരിക്കുമെന്നാണ് വിവരം. മമ്മൂട്ടി ഇത്രയും കാലം ചെയ്ത സിനിമകളേക്കാളെല്ലാം കൂടുതല്‍ ബജറ്റില്‍ ഒരുങ്ങുന്ന സിനിമയുമായിരിക്കും. ഉദയ്കൃഷ്ണയാണ് തിരക്കഥ രചിക്കുന്നത്.
 
എന്തായാലും മമ്മൂട്ടി ആരാധകര്‍ രാജ 2വിന്‍റെ ആഘോഷം ഇപ്പൊഴേ തുടങ്ങിക്കഴിഞ്ഞു. എന്നാല്‍ മോഹന്‍ലാല്‍ ക്യാമ്പും ആരാധകരും ഈ വാര്‍ത്തയില്‍ നിരാശരൊന്നുമല്ല. കാരണം അവര്‍ക്ക് ആഘോഷിക്കാനുള്ള വകയും സംവിധായകന്‍ വൈശാഖ് തന്നെ നല്‍കുന്നുണ്ട്.
 
പുലിമുരുകന് ശേഷം അതേ ടീമിന്‍റെ മറ്റൊരു സിനിമ വരുന്നു. മോഹന്‍ലാല്‍ - വൈശാഖ് - ടീമിന്‍റെ ബ്രഹ്മാണ്ഡ മാസ് മസാല ചിത്രത്തിന്‍റെ പ്രാരംഭ ജോലികളും ആരംഭിച്ചുകഴിഞ്ഞു. ഇതിന്‍റെ കഥ പൂര്‍ത്തിയായിട്ടുണ്ട് എന്നാണ് വിവരം.
 
പുലിമുരുകനെ വെല്ലുന്ന ഒരു ആക്ഷന്‍ എന്‍റര്‍ടെയ്നര്‍ തന്നെയായിരിക്കും ഇതും എന്നാണ് വിവരം. മോഹന്‍ലാല്‍ ഈ സിനിമയില്‍ രാവണപ്രഭു, ആറാം തമ്പുരാന്‍ സ്റ്റൈലിലുള്ള ഒരു കഥാപാത്രത്തെ അവതരിപ്പിക്കുമെന്നാണ് വിവരം.
 
ഏറ്റവും കൌതുകകരമായ കാര്യം ഈ രണ്ട് പ്രൊജക്ടുകളും നിര്‍മ്മിക്കുന്നത് ടോമിച്ചന്‍ മുളകുപ്പാടമായിരിക്കും എന്നതാണ്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

സിനിമ

news

മമ്മൂട്ടിയുടെ ആദ്യ 50 കോടി ചിത്രം!

മമ്മൂട്ടിയും നാദിർഷയും ഒന്നിക്കുന്നു‌വെന്ന വാർത്ത കാട്ടുതീ പോലെയാണ് പടർന്നത്. ചെയ്ത രണ്ട് ...

news

മമ്മൂട്ടിക്കൊപ്പം പീറ്റര്‍ ഹെയ്‌ന്‍ ? ‘രാജ 2’ വിശേഷങ്ങള്‍ !

വൈശാഖ് തന്‍റെ പുതിയ പ്രൊജക്ട് പ്രഖ്യാപിച്ചുകഴിഞ്ഞു - ‘രാജ 2’. മമ്മൂട്ടിയാണ് ചിത്രത്തില്‍ ...

news

''പുറത്തിറങ്ങുമ്പോൾ കാൽ തൊട്ട് തൊഴാൻ വരുന്നവരെ കണ്ടിട്ടുണ്ട്, പക്ഷേ...'' - മഞ്ജു വാര്യർ പറയുന്നു...

ദിലീപ്- കാവ്യ വിവാഹം കഴിഞ്ഞപ്പോൾ പാപ്പരാസികൾ പിടിച്ച് കെട്ടിക്കാൻ നോക്കിയ ഒരാളുണ്ട്. ...

news

മൂവർ സംഘം വീണ്ടും ഒന്നിക്കുന്നു! പുലിമുരുകന്റെ റെക്കോർഡ് തകർക്കാൻ മോഹൻലാൽ!

പുലിമുരുകൻ - മലയാളത്തിലെ ആദ്യ നൂറ് കോടി ചിത്രം, ആദ്യ 150 കോടി ചിത്രം, മലയാളികളെ ...