രാജ 2: മമ്മൂട്ടിക്ക് നായിക പ്രീതി സിൻറ ? !

ചൊവ്വ, 3 ജനുവരി 2017 (07:49 IST)

Widgets Magazine
Mammootty, Vysakh, Raja2, Udaykrishna, Dileep, Pulimurugan, മമ്മൂട്ടി, വൈശാഖ്, രാജ 2, ഉദയകൃഷ്ണ, ദിലീപ്, പുലിമുരുകൻ

രാജ 2നെക്കുറിച്ചുള്ള  പ്രതീക്ഷകൾ ഇപ്പോൾ ആകാശം മുട്ടെ ഉയരത്തിലാണ്. ടീമിൻറെ മമ്മൂട്ടിച്ചിത്രം എന്ന ഒറ്റക്കാരണം കൊണ്ട് ഉണ്ടായിരിക്കുന്ന ഹൈപ്പ് എത്രമാത്രമാണെന്ന് പറഞ്ഞറിയിക്കാനാവില്ല. സോഷ്യൽ മീഡിയയിൽ മമ്മൂട്ടി ആരാധകരുടെ ആവേശം അണപൊട്ടിയൊഴുകുന്നു. രാജ 2ൻറെ ഫാൻ മെയ്‌ഡ്‌ പോസ്റ്ററുകളാൽ നിറഞ്ഞിരിക്കുകയാണ് ഫേസ്ബുക്ക് .
 
ഈ സിനിമയിൽ മമ്മൂട്ടിക്ക് നായികയുണ്ടാകും. പോക്കിരിരാജയിലേതുപോലെ നായികയില്ലാത്ത സാഹചര്യം ഉണ്ടാകില്ല. ഇന്ത്യൻ സിനിമയിലെ താരറാണിമാരിൽ ഒരാളായിരിക്കും മമ്മൂട്ടിക്ക് നായികയായി എത്തുക എന്നാണ് സൂചന. കജോൾ, കാജൽ അഗർവാൾ, പ്രീതി സിൻറ എന്നിവരുടെ പേരുകൾ ഇപ്പോൾ പ്രചരിക്കുന്നുണ്ട്. 
 
മമ്മൂട്ടിയും നായികയും തമ്മിലുള്ള പ്രണയരംഗങ്ങളും ഗാനരംഗങ്ങളും ഹൈലൈറ്റാകും. മമ്മൂട്ടിക്ക് തകർത്തഭിനയിക്കാവുന്ന അനവധി പ്രണയരംഗങ്ങൾ തിരക്കഥയിൽ സൃഷ്ടിച്ചിട്ടുണ്ടെന്നാണ് വിവരം.
 
വൈശാഖ് സംവിധാനം ചെയ്യുന്ന രാജ 2ന് ക്യാമറ ചലിപ്പിക്കുന്നത് ഷാജിയാണ്. ടോമിച്ചൻ മുളകുപാടമാണ് നിർമ്മാണം. Widgets Magazine
Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

സിനിമ

news

2017ന്‍റെ രാജാവ് മമ്മൂട്ടി തന്നെ, പ്രതീക്ഷിക്കുന്നത് 300 കോടിയിലധികം കളക്ഷന്‍ !

2016 മോഹന്‍ലാലിന്‍റെ വര്‍ഷമായിരുന്നു എന്നതില്‍ ആര്‍ക്കും രണ്ട് അഭിപ്രായമില്ല. ...

news

കാഴ്ചയില്ലാത്ത തനിക്ക് രണ്ട് കണ്ണുകൾ ലഭിച്ചുവെന്ന് വൈക്കം വിജയലക്ഷ്മി

മലയാളികളുടെ മനം കവർന്ന ഗായികയാണ് വൈക്കം വിജയലക്ഷ്മി. വൈക്കം വിജയലക്ഷ്മി വിവാഹിതയാകാൻ ...

news

ലിബർട്ടി എന്ന വാക്കിന്റെ അർത്ഥം ഫാസിസം എന്നല്ലേ?; ലിബർട്ടി ബഷീറിനെതിരെ എൻ എസ് മാധവൻ

മലയാള സിനിമ പ്രതിസന്ധിയുടെ നടുക്കളത്തിലാണ്. അന്യഭാഷാസിനിമകളെ സപ്പോർട്ട് ചെയ്ത് തീയേറ്റർ ...

news

രാജ 2 വരട്ടെ, മോഹന്‍ലാലിന് ഭയമില്ല!

വൈശാഖ് തന്‍റെ അടുത്ത ബ്രഹ്‌മാണ്ഡചിത്രം പ്രഖ്യാപിച്ചുകഴിഞ്ഞു. മമ്മൂട്ടി നായകനാകുന്ന രാജ 2. ...

Widgets Magazine