മോഹൻലാൽ നാലുകാലിൽ ഓടും, തെങ്ങിൻറെ ഉയരത്തിൽ ചാടും !

ചൊവ്വ, 18 ജൂലൈ 2017 (12:17 IST)

Widgets Magazine
Mohanlal, Odiyan, Sreekumar Menon, Manju Warrier, Prakash Raj, മോഹൻലാൽ, ഒടിയൻ, ശ്രീകുമാർ മേനോൻ, മഞ്ജു വാര്യർ, പ്രകാശ് രാജ്

മലയാളികളുടെ മനസിൽ മോഹൻലാലിൻറെ സ്ഥാനം ആകാശംമുട്ടെ ഉയരത്തിലാണ്. സാധാരണക്കാർക്ക് ചെയ്യാൻ കഴിയാത്തതു പലതും മോഹൻലാലിന് ചെയ്യാൻ കഴിയുമെന്ന് അവർ വിശ്വസിക്കുന്നു. അതുകൊണ്ടാണ് പുലിയെ നിസാരമായി വേട്ടയാടുമ്പോൾ നാം അവിശ്വസിക്കാത്തത്. അദ്ദേഹത്തിന് അത് കഴിയുമെന്ന് നാം വിശ്വസിക്കുന്നു.
 
ഇനി വരുന്ന മോഹൻലാൽ ചിത്രവും അമാനുഷികമായ കഴിവുകളുള്ള മാണിക്യൻ എന്ന കഥാപാത്രത്തെയാണ് കാണിച്ചുതരുന്നത്. വി എ സംവിധാനം ചെയ്യുന്ന ഓഗസ്റ്റിൽ ചിത്രീകരണം ആരംഭിക്കുകയാണ്. ഒടിയൻ പരമ്പരയിലെ അവസാന കണ്ണിയായ മാണിക്യനെയാണ് മോഹൻലാൽ അവതരിപ്പിക്കുന്നത്.
 
മാണിക്യൻ ഒരു ഒന്നാന്തരം അത്‌ലറ്റാണ്. അയാൾക്ക് നാലുകാലിൽ ഓടാനും തെങ്ങുയരത്തിൽ ചാടാനുമുള്ള കഴിവുണ്ട്. ഒരു കൺകെട്ട് വിദ്യക്കാരൻറെ കൗശലത്തോടെ ജനങ്ങളെ മായവിദ്യകാട്ടി ഭ്രമിപ്പിക്കാനുമറിയാം. ഒടിയൻ എന്ന സങ്കൽപ്പത്തിൻറെ രസകരമായ ചിത്രീകരണമായിരിക്കും ഈ സിനിമ.
 
ദേശീയ അവാർഡ് ജേതാവായ ഹരികൃഷ്ണൻ തിരക്കഥയെഴുതുന്ന സിനിമയിൽ പ്രകാശ് രാജ്, എന്നിവരും സുപ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. പാലക്കാടും വാരാണസിയുമായിരിക്കും പ്രധാന ലൊക്കേഷനുകൾ. Widgets Magazine
Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

സിനിമ

news

ദിലീപ് മാത്രമല്ല, ഇക്കാര്യത്തില്‍ പൃഥ്വിരാജും പൂര്‍ണിമയും പുലിയാണ്!

അഭിനയത്തിനൊപ്പം മറ്റ് ബിസിനസുകളിലും ശ്രദ്ധ ചെലുത്താത്ത നടീനടന്മാര്‍ കുറവാണ്. ...

news

പ്രണവ് തനിക്ക് ആരാണെന്ന വെളിപ്പെടുത്തലുമായി പ്രിയദർശൻറെ മകൾ

പ്രണവ് മോഹൻലാലിനെക്കുറിച്ച് കൂടുതൽ വെളിപ്പെടുത്തലുകളുമായി പ്രിയദർശൻറെ മകൾ കല്യാണി. താനും ...

news

നടിയുടെ വീഡിയോ വിദേശത്തുനിന്ന് യൂട്യൂബിൽ അപ്‌ലോഡ് ചെയ്യാൻ നീക്കം? ജാഗ്രത പാലിച്ച് സൈബർ പൊലീസ്

നടിയുടെ ദൃശ്യങ്ങൾ പകർത്തിയ മൊബൈൽ ഫോൺ വിദേശത്തേക്ക് കടത്തിയെന്ന് ഉറപ്പുകിട്ടിയതോടെ സൈബർ ...

Widgets Magazine