Widgets Magazine
Widgets Magazine

മമ്മൂട്ടി എഡ്ഡിയാകുന്ന ‘മാസ്റ്റര്‍‌പീസ്’ ഓണത്തിനില്ല!

വ്യാഴം, 18 മെയ് 2017 (15:52 IST)

Widgets Magazine
Mammootty, Eddy, Master Piece, Lal Jose, Udaykrishna, Ajay Vasudev, മമ്മൂട്ടി, എഡ്ഡി, മാസ്റ്റര്‍പീസ്, ലാല്‍ജോസ്, ഉദയ്കൃഷ്ണ, അജയ് വാസുദേവ്

മോഹന്‍ലാലിന്‍റെ ലാല്‍‌ജോസ് ചിത്രവും മമ്മൂട്ടിയുടെ മാസ്റ്റര്‍‌പീസ്(എഡ്ഡി) എന്ന അജയ് വാസുദേവ് ചിത്രം ഓണത്തിന് ഏറ്റുമുട്ടും എന്നായിരുന്നു നേരത്തേയുള്ള വിവരം. ഇപ്പോഴിതാ, ഓണത്തിന് ഏറ്റുമുട്ടാന്‍ എഡ്ഡിയില്ല എന്നതാണ് പുതിയ റിപ്പോര്‍ട്ട്.
 
എഡ്ഡി ഓണത്തിനല്ല, സെപ്റ്റംബറില്‍ പൂജ റിലീസായി വരും എന്നാണ് പുതിയ വിവരം. ഓണത്തിന് ശ്യാം‌ധറിന്‍റെ സിനിമയാണ് മമ്മൂട്ടിയുടേതായി വരുന്നത്. തിരക്കഥാകൃത്ത് ഉദയ്കൃഷ്ണയുടെ വിതരണക്കമ്പനിയായ ‘യുകെ’ ചിത്രം പ്രദര്‍ശനത്തിനെത്തിക്കും. 
 
മമ്മൂട്ടി ചട്ടമ്പി പ്രൊഫസറാകുന്ന സിനിമയുടെ അവസാനഘട്ട ഷൂട്ടിംഗ് കൊല്ലം ഫാത്തിമ കോളജില്‍ പുരോഗമിക്കുകയാണ്. മലയാളത്തിന്‍റെ അടുത്ത ഇന്‍ഡസ്ട്രി ഹിറ്റായി മാസ്റ്റര്‍ പീസ് മാറുമെന്നാണ് സൂചന. ഈ സിനിമയില്‍ മമ്മൂട്ടിയുടെ സൂപ്പര്‍ ആക്ഷന്‍ രംഗങ്ങളുണ്ട്. മാസ് ഡയലോഗുകളും നല്ല പാട്ടുകളും ആവേശമുണര്‍ത്തുന്ന നൃത്തരംഗങ്ങളുമുണ്ട്. പുലിമുരുകന് ശേഷം ഉദയ്കൃഷ്ണയുടെ തൂലികക്കരുത്തില്‍ ഒരു വമ്പന്‍ ഹിറ്റിന് സാധ്യത തെളിയുകയാണ്.
 
മമ്മൂട്ടി ഈ ഷെഡ്യൂളില്‍ നല്‍കിയിരിക്കുന്നത് 20 ദിവസങ്ങളാണ്. തകര്‍പ്പന്‍ ആക്ഷന്‍ സീക്വന്‍സുകളും ക്ലൈമാക്സും ഈ ഷെഡ്യൂളില്‍ ചിത്രീകരിക്കും. 
 
മാസ്റ്റര്‍ പീസില്‍ മമ്മൂട്ടി അവതരിപ്പിക്കുന്ന കഥാപാത്രത്തിന് പേര് എഡ്വേര്‍ഡ് ലിവിംഗ്സ്റ്റണ്‍. എഡ്വേര്‍ഡ് ലിവിംഗ്സ്റ്റണിന്‍റെ വിളിപ്പേര് ‘എഡ്ഡി’ എന്നാണ്. ഇംഗ്ലീഷ് പ്രൊഫസറാണ്. ഒരു പരുക്കന്‍ കഥാപാത്രം. തല്ലിനുതല്ല്, ചോരയ്ക്ക് ചോര എന്ന മട്ടിലൊരു കഥാപാത്രം. ആരുടെയും വില്ലത്തരം എഡ്വേര്‍ഡിന്‍റെയടുത്ത് ചെലവാകില്ല. 
 
ട്രാവന്‍‌കൂര്‍ മഹാരാജാസ് കോളജിലെ വില്ലന്‍‌മാരായ കുട്ടികളെ മര്യാദ പഠിപ്പിക്കാന്‍ എത്തുന്ന ഇംഗ്ലീഷ് പ്രൊഫസറാണ് എഡ്വേര്‍ഡ് ലിവിംഗ്സ്റ്റണ്‍. ചട്ടമ്പിയായ ഒരു കോളജ് പ്രൊഫസറാണ് ഇയാള്‍. സ്ഥിരം അടിപിടിയും പൊലീസ് സ്റ്റേഷനും ഗാംഗ് വാറുമൊക്കെയായി നടക്കുന്ന കുട്ടികള്‍ പഠിക്കുന്ന ഒരു കോളജില്‍ അവരെ മെരുക്കാനായാണ് അയാള്‍ നിയോഗിക്കപ്പെടുന്നത്. അയാള്‍ ആ കോളജിലെ പൂര്‍വ്വ വിദ്യാര്‍ത്ഥി കൂടിയാണ്. അവിടെ പഠിച്ചിരുന്നപ്പോള്‍ ഇത്രയും പ്രശ്നക്കാരനായ ഒരു വിദ്യാര്‍ത്ഥി വേറെ ഉണ്ടായിരുന്നില്ല. ആ സ്വഭാവം അറിയാവുന്നതുകൊണ്ടുതന്നെയാണ് എഡ്ഡിയെ പ്രിന്‍സിപ്പല്‍ കോളജിലെ ഇംഗ്ലീഷ് പ്രൊഫസറായി ക്ഷണിക്കുന്നത്!
 
ഭവാനി ദുര്‍ഗ എന്ന ഐ പി എസ് ഉദ്യോഗസ്ഥയായി വരലക്ഷ്മി അഭിനയിക്കുന്ന ചിത്രത്തില്‍ ഉണ്ണി മുകുന്ദനും ഒരു പൊലീസ് ഉദ്യോഗസ്ഥനാണ്. പൂനം ബജ്‌വ ഈ ചിത്രത്തില്‍ കോളജ് പ്രൊഫസറായി എത്തുന്നു. സന്തോഷ് പണ്ഡിറ്റും ചിത്രത്തിലുണ്ട്.
 
മാസ്റ്റര്‍ പീസ് ഒരു ഹൈവോള്‍ട്ടേജ് മാസ് എന്‍റര്‍ടെയ്നറാണ്. മമ്മൂട്ടിയുടെ തകര്‍പ്പന്‍ ആക്ഷന്‍ സീക്വന്‍സുകള്‍ ചിത്രത്തിന്‍റെ പ്രത്യേകതയാണ്. ഗോകുല്‍ സുരേഷ്ഗോപിയും മക്ബൂല്‍ സല്‍മാനും ഈ സിനിമയില്‍ വിദ്യാര്‍ത്ഥി നേതാക്കളായി എത്തുന്നു. Widgets Magazine
Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

സിനിമ

news

'സുരഭി, നീ ഇതുവരെ എത്ര പേര്‍ക്ക് കിടന്നു കൊടുത്തിട്ടുണ്ട് ?'; ആ ചോദ്യത്തിന് താരം നല്‍കിയ മറുപടിയില്‍ പകച്ച് ആരാധകര്‍ !

മികച്ച നടിയ്ക്കുള്ള ദേശീയ പുരസ്‌കാരം ലഭിച്ചതിന്റെ സന്തോഷത്തിലാണ് സുരഭി ലക്ഷ്മി. ...

news

"അവന് കുമ്മട്ടിക്കാ ജ്യൂസ് കൊടുത്തേ" - മമ്മൂട്ടി സൌബിനെ കൈയോടെ പിടിച്ചു!

മലയാള സിനിമയിലെ എക്കാലത്തെയും മികച്ച ചിത്രങ്ങളില്‍ ഒന്നാണ് ‘മഹേഷിന്‍റെ പ്രതികാരം’. മികച്ച ...

news

വീണ്ടും തിരിച്ചടി; ബാഹുബലി 2 എച്ച്ഡി പ്രിന്റ് യുട്യൂബില്‍ !

ബാഹുബലി രണ്ടാം ഭാഗത്തിന്‍റെ വീഡിയോ യുട്യൂബില്‍ പ്രചരിക്കുന്നു. സിനിമയുടെ ഹിന്ദി ...

news

ഷൂട്ടിങ്ങിനിടയില്‍ മലയാളത്തിലെ പ്രമുഖ നടിക്ക് വധഭീഷണി ? പരാതിപ്പെടാതെ അണിയറക്കാര്‍; പിന്നില്‍ ഇയാളോ ?

യുവ നടി കൊച്ചിയില്‍ ക്രൂരമായി പീഡിപ്പിക്കപ്പെട്ടതിന്റെ ഞെട്ടലില്‍ നിന്ന് സിനിമ ലോകം ...

Widgets Magazine Widgets Magazine Widgets Magazine